Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാന് ഫിലിം ഫെസ്റ്റിവല് 2023: വൈറ്റ് ഗൗണില് തിളങ്ങി മാനുഷി ചില്ലര്
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ കാന് ഫിലിം ഫെസ്റ്റിവലിന് മെയ് 16-ന് തുടക്കമായി. സംവിധായകന് മൈവെനും ജോണി ഡെപ്പും അഭിനയിച്ച ഫ്രഞ്ച് ഭാഷാ ചിത്രമായ ജിന് ഡു ബാരിയാണ് ഉത്ഘാടന ചിത്രം. മെനയ് 16 മുതല് മെയ് 27 വരെയാണ് കാന് ചലച്ചിത്ര മേള ആരംഭിക്കുന്നത സമാപന ചിത്രമായി പിക്സറിന്റെ ആനിമേഷന് എലമെന്റല് ആണ് പ്രദര്ശിപ്പിക്കുന്നത്. 76-ാമത് കാന് ചലച്ചിത്ര മേളയാണ് ഈ വര്ഷം നടക്കുന്നത്. ഫ്രഞ്ച് റിവൈറില് നടക്കുന്ന ചടങ്ങില് ഹോളിവുഡ് താരങ്ങളായ ലിയനാര്ഡോ ഡികാപ്രിയോ, നതാലി പോര്ട്ട്മാന്, ഹാരിസണ് ഫോര്ഡ് എന്നിവരെല്ലാം തന്നെ മേളയുടെ വിവിധ ദിനങ്ങളില് പങ്കെടുക്കുന്നു.
2017ലെ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ മാനുഷി ഛില്ലര് ഈ വര്ഷം തന്റെ റെഡ് കാര്പ്പറ്റിലെ അരങ്ങേറ്റത്തിന് തുടക്കം കുറിച്ചു. സ്വപ്നതുല്യമായ വേദിയില് തന്റെ അരങ്ങേറ്റം വെളുത്ത നിറത്തിലുള്ള ഗൗണില് നടത്തുകയും അതിസുന്ദരിയായി കാണപ്പെടുകയും ചെയ്യുന്നു. ഫാഷന് ബ്രാന്ഡായ ഫോവാരിയുടെ വെള്ള നിറത്തിലുള്ള ഗൗണാണ് മാനുഷി ചില്ലറിനെ സുന്ദരിയാക്കിയത്. ഒരു രാജകുമാരിയെ പോലെ തന്നെയാണ് മാനുഷി ചില്ലര് കാണപ്പെട്ടത്.

ഓഫ് ഷോള്ഡര്, ഡീപ് സ്വീറ്റ്ഹാര്ട്ട് നെക്ക്ലൈന് വസ്ത്രത്തില് ലേയേര്ഡ് ട്യൂള് ഫാബ്രിക് ഉപയോഗിച്ച് രൂപകല്പ്പന ചെയ്തിരിക്കുന്ന തരത്തിലായിരുന്നു വസ്ത്രം ഡിസൈന് ചെയ്തിരിക്കുന്നത്. ലെയര് ഗൗണ് ആയത് കൊണ്ട് തന്നെ അതിന്റെ ഭംഗിയും പുതുമയും എടുത്ത് കാണപ്പെട്ടു. ഇതോടൊപ്പം ആഭരണത്തിന് ഭംഗി കൂട്ടുന്നതിന് വേണ്ടി സ്റ്റേറ്റ്മെന്റ് ജ്വല്ലറിയും ധരിച്ചിരുന്നു. കമ്മല് ധരിക്കാതെ തന്നെ മാനുഷി അതിസുന്ദരിയായി കാണപ്പെട്ടു.

മിനിമല് മേക്കപ്പില് ഹൈലൈറ്റ് ചെയ്ത പുരികങ്ങളും ലൈറ്റ് മേക്കപ്പും മാനുഷിയെ സുന്ദരിയാക്കി. 2017ല് ലോകസുന്ദരി പട്ടം നേടിയ മാനുഷി 2022ല് അക്ഷയ് കുമാറിനൊപ്പം സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോണ് എബ്രഹാമിനൊപ്പം അഭിനയിച്ച ടെഹ്റാന് ഈ വര്ഷം അവസാനം റിലീസ് ചെയ്യും. വിക്കി കൗശലിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യന് കോമഡി എന്ന കോമഡി ചിത്രത്തിലും മാനുഷി അഭിനയിക്കും.

കാന് ചലച്ചിത്ര മേളയുടെ പ്രത്യേകത
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് കാന് ഫിലിം ഫെസ്റ്റിവല്. 1993-ലാണ് ഇതിന് തുടക്കം കുറിക്കുന്നത്. എന്നാല് പലപ്പോഴും പണമില്ലാത്തതിന്റെ പേരില് രണ്ട് വര്ഷങ്ങളില് ചലച്ചിത്ര മേള റദ്ദാക്കപ്പെട്ട ചരിത്രവും ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണ് കാന് ചലച്ചിത്ര മേള. കാന് ചലച്ചിത്രോത്സവത്തില് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരം ഗോള്ഡന് പാം പുരസ്കാരമാണ്. ഇതിനായി ഈ വര്ഷം 21 സിനിമകളാണ് മത്സരിക്കുന്നത്.
കഴിഞ്ഞ വര്ഷത്തെ ജേതാക്കള്
കഴിഞ്ഞ വര്ഷം കാന് ചലച്ചിത്ര മേളയില് പുരസ്കാര ജേതാക്കളായ ചിത്രങ്ങള് എന്ന് പറയുന്നത് ടാക്സി ഡ്രൈവര്, അപ്പോക്കലിപ്സ് നൗ, പള്പ്പ് ഫിക്ഷന് ദി പിയാനിസ്റ്റ്, പാരസൈറ്റ് എന്നിവയാണ് കഴിഞ്ഞ വര്ഷം പാം പുരസ്കാരം നേടിയ ചിത്രങ്ങള്. ഇത്തരം കാര്യങ്ങളാണ് കാന് ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് അറിയേണ്ടത്.



Click it and Unblock the Notifications
