Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Year - Ender 2022: നയന്‍താര- ആലിയഭട്ട് വരെ താരങ്ങള്‍ അണിഞ്ഞൊരുങ്ങിയ 2022
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം ചര്‍ച്ച ചെയ്യപ്പെടുന്ന പല കാര്യങ്ങളും ഉണ്ട്. 2022-ല്‍ ലോകത്ത് സംഭവിച്ച മാറ്റങ്ങള്‍ അത് നമ്മുടെ ജീവിത്തതില്‍ എങ്ങനെ മാറ്റം വരുത്തുന്നു, ലോകത്ത് എറ്റവും കൂടുതല്‍ ആളുകള്‍ 2022-ല്‍ എന്ത് ചെയ്യാനായിരുന്നു ആഗ്രഹിച്ചത് തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. 2022-ല്‍ നമ്മുടെ പ്രിയതാരങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചു. ചെറുതും വലുതുമായ നിരവധി വിവാഹങ്ങള്‍ക്ക് നമ്മള് സാക്ഷ്യം വഹിച്ചു. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, നയന്‍താര, വിഘ്നേഷ് ശിവന്, മൗനി റോയ്, സൂരജ് നമ്പ്യാര്‍, ഷിബാനി ദണ്ഡേക്കര്‍, ഫര്ഹാന് അക്തര്‍, റിച്ച ഛദ്ദ, അലി ഫസല്‍ തുടങ്ങി നിരവധി താരങ്ങളാണ് 2022-ല്‍ വിവാഹിതരായത്.

എന്നാല്‍ ഈ ദിനത്തില്‍ നമ്മള് ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് അവരുടെ വെഡ്ഡിംഗ് ലുക്ക് തന്നെയായിരിക്കും. ചിലര്‍ പരമ്പരാഗത രീതിയില്‍ അണിഞ്ഞൊരുങ്ങിയപ്പോള്‍ മറ്റ് ചിലര്‍ അവരുടെ തന്നെ സ്വന്തം താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അണിഞ്ഞൊരുങ്ങി. ഈ വര്‍ഷത്തോട് നമ്മള് വിട പറയുമ്പോള്‍ 2022-ലെ നമ്മുടെ പ്രിയതാരങ്ങളുടെ ലുക്കിനെക്കുറിച്ച് നമുക്ക് നോക്കാം.
ആലിയ ഭട്ട്
സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ ദിനത്തിന് വേണ്ടി കാത്തിരുന്നത്. രണ്‍ബീര്‍ കപൂറുമായുള്ള ആലിയ ഭട്ടിന്റെ വിവാഹം ഏറെ നാള് നീണ്ട് നിന്ന പ്രണയത്തിന് അവസാനമായിരുന്നു. ഏപ്രില്‍ 14-നായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ ആണ് ഇവര്‍ വിവാഹിതരായത്. ആലിയയുടെ വെഡ്ഡിംങ് ലുക്ക് എന്ത് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംങ് തന്നെയായിരുന്നു. സബ്യസാചി മുഖര്‍ജിയുടെ എംബ്രോയ്ഡറി ചെയ്ത വെളുത്ത നിറത്തിലുള്ള സാരിയാണ് ആലി വിവാഹ ദിനത്തില്‍ തിരഞ്ഞെടുത്തത്. കൂടാതെ സ്വര്‍ണ്ണവും വെള്ളയും എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയും അതിനോട് ഇണങ്ങുന്നതായിരുന്നു. കുന്ദന്‍ ആഭരണങ്ങളും ആലിയയെ വ്യത്യസ്തയാക്കി ഈ ദിനത്തില്‍.
നയന്‍താര
തമിഴ് സിനിമാ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താരയുടേത്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹയെന്ന് തെളിയിച്ച വ്യക്തിയാണ് പ്രിയതാരം നയന്‍താര. ജൂണ്‍ 9 ന് നടന്ന ചടങ്ങിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ജീവിതത്തില്‍ എന്ന പോലെ തന്നെ വിവാഹലുക്കിന്റേ കാര്യത്തിലും നയന്‍സ് കുറച്ചധികം സര്‍പ്രൈസുകള്‍ ഒരുക്കിയിരുന്നു. മോണിക്കയുടെയും കരിഷ്മയുടെയും ജെഎഡിയില് നിന്നുള്ള ലെയ്സും സീക്വിന്‍ എംബ്രോയ്ഡറി ചെയ്ത സാരിയായിരുന്നു ഇവരുടെ വിവാഹ ലുക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയും. അനുയോജ്യമായ ഫ്ലോര്‍ സ്വീപ്പിംഗ് ട്രെയിന്‍ ദുപ്പട്ടയും ഇവര്‍ ധരിച്ചിരുന്നു. കൂടാതെ മരതകവും വജ്രവും പതിച്ച നെക്ലേസ്, ചേരുന്ന കമ്മലുകള്‍, ടിക്ക, വളകള്‍, മോതിരങ്ങള്‍, പാദസരം എന്നിവ കൊണ്ട് അപ്സരസ്സിനെ പോലെ സുന്ദരിയായി നയന്‍താര വിവാഹ ദിനത്തില്‍.
കരിഷ്മ തന്ന
ഫെബ്രുവരി 5-ന് നടന്ന വളരെ ചുരുക്കം പേര് പങ്കെടുത്ത ഒരു ചടങ്ങിലാണ് കരിഷ്മ വിവാഹിതയായത്. വരുണ്‍ ബംഗേരയെയാണ് കരിഷ്മ വിവാഹം കഴിച്ചത്. ഫാല്‍ഗുനി ഷെയ്ന് പീക്കോക്കിന്റെ വളരെ സോഫ്റ്റായ പിങ്ക് ലെഹംഗയാണ് ഇവര്‍ വിവാഹത്തിന് ധരിച്ചത്. സാധാരണ വിവാഹങ്ങളില്‍ ഉപയോഗിക്കുന്ന ചുവപ്പ് നിറം ഒഴിവാക്കിയാണ് ഈ നിറം തിരഞ്ഞെടുത്തത്. ഇത് കൂടാതെ ചോക്കറും മാലയും ഹാത്ത് ലൂഫ് വളകളും ഇവര്‍ ധരിച്ചിരുന്നു. മിനിമല്‍ മേക്കപ്പില്‍ വളരെയധികം സുന്ദരിയായാണ് ഈ ദിനത്തില്‍ കരിഷ്മയെ കാണപ്പെട്ടത്.
മൗനി റോയ്
2022 ജനുവരി മാസത്തിലാണ് ഗോവയില്‍ വെച്ച് മൗനി റോയ് മലയാളിയായ സൂരജ് നമ്പ്യാരെ വിവാഹം കഴിച്ചത്. കേരളീയ രീതിയിലും ബംഗാളി രീതിയിലും വിവാഹം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ലുക്കിലും മൗനി റോയ് അണിഞ്ഞൊരുങ്ങി. ബംഗാളി ലുക്കിനായി വധു സബ്യസാചി മുഖര്‍ജിയുടെ മനോഹരമായ ചുവന്ന ലെഹംഗയാണ് ധരിച്ചത്. എന്നാല്‍ കേരളീയത്തനിമ നിലനിര്‍ത്തുന്നതിന് വേണ്ടി ഇവര്‍ ചുവന്ന നിറത്തില്‍ ബോര്‍ഡര്‍ വരുന്ന തൂവെള്ള പട്ടു സാരിയാണ് ധരിച്ചത്. അതിനനുസരിച്ചുള്ള പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ഇവര്‍ ധരിച്ചിരുന്നു.
ഷിബാനി ദണ്ഡേക്കര്‍
ഷിബാനി ദണ്ഡേക്കറും ഫര്ഹാന് അക്തറും ഫെബ്രുവരി 19 ന് അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹിതരായത്. ഷിബാനിയുടെ വിവാഹ വസ്ത്രം അപ്പോള്‍ തന്നെ വാര്‍ത്തകളിലും ഇന്റര്‍നെറ്റിലും തരംഗമായിരുന്നു. ചുവപ്പും ബീജ്ലെയ്സ് എംബ്രോയ്ഡറിയും ചേര്‍ന്ന ഈ വസ്ത്രത്തിന് ആരാധകര്‍ വളരെ കൂടുതലായിരുന്നു. പിന്നീട് ഫാഷന്‍ ട്രെന്‍ഡില്‍ മികച്ച ഒരു സ്ഥാനം തന്നെ ഈ വസ്ത്രത്തിന് ലഭിച്ചു. നീളമുള്ള ചുവന്ന ദുപ്പട്ടയും ഇവര്‍ ധരിച്ചിരുന്നു. മിനിമല്‍ ലുക്കില്‍ വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രം ധരിച്ച് ഷിബാനി തന്റെ സ്പെഷ്യല്‍ ദിനത്തില്‍ കൂടുതല്‍ സുന്ദരിയായി.
റിച്ച ചദ്ദ
ഈ വര്‍ഷം ഒക്ടോബറിലാണ് റിച്ച ചദ്ദയും അലി ഫസലും വിവാഹിതരായത്. അബു ജാനി സന്ദീപ് ഖോസ്ല ഒരുക്കിയ രാജകീയ ഷരാരയില്‍ വളരെയധികം സുന്ദരിയായി കാണപ്പെട്ടു. അതിന് ഇണങ്ങുന്ന മനോഹരമായ ദുപ്പട്ടയും വസ്ത്രത്തിന്റെയും വധുവിന്റേയും മാറ്റുകൂട്ടി. കൂടാതെ മിനിമല്‍ മേക്കപ്പിലും ഒരു ക്ലാസിക് ഹെയര്‍ ബണ്‍ ലുക്കിലും വളരെ പ്രത്യേകതയോടെ റിച്ച കാണപ്പെട്ടു.. പരമ്പരാഗതമായ മൂക്കുത്തി,, കമ്മലുകള്‍, ഒരു ചോക്കര്‍ നെക്ലേസ്, അതിനെല്ലാം ഇണങ്ങുന്ന തരത്തിലുള്ള വളകള്‍ എന്നിവയില്‍ റിച്ച വളരെ സുന്ദരിയായിരുന്നു.



Click it and Unblock the Notifications