Just In
- 20 min ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 1 hr ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 3 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 9 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
Don't Miss
- News
ഉന്നാവോ കേസ്: കുല്ദീപ് സെംഗാറിന് പിറന്നാള് ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!!
- Finance
എടിഎം തട്ടിപ്പുകൾ തടയാൻ റിസർവ്വ് ബാങ്ക് പുതിയ നടപടികൾക്ക് ഒരുങ്ങുന്നു
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്ഡീസ്: റെക്കോര്ഡിനരികെ കെഎല് രാഹുല്
- Movies
ഞാനും ഞാനുമെന്റാളും, അഞ്ചു വര്ഷത്തെ പ്രണയം, ഫൈസല് റാസിയുടെയും ശിഖയുടെയും കഥ..!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
ബി ടൗണിലെ പുതിയ വിശേഷം വിവാഹമല്ല, ഇതാണ്
ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വിവാഹ വിശേഷങ്ങള് തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ ബോളിവുഡ് വിശേഷം. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ചടങ്ങില് തന്നെ വളരെയധികം സുന്ദരിയായാണ് സോനത്തെ നമ്മളെല്ലാവരും കണ്ടത്. അതുകൊണ്ട് തന്നെ തനിമ ഒട്ടും ചോരാതെ നല്ല സുന്ദരിയായിട്ട് തന്നെയാണ് സോനം വിവാഹ വേദിയിലും എത്തിയത്. ബിസിനസുകാരന് ആനന്ദ് അഹൂജയാണ് സോനത്തിന്റെ വരന്. ഏറെ നാളത്തെ പ്രണയസാക്ഷാത്കാരത്തിനാണ് ഇന്ന് മുംബൈ സാക്ഷ്യം വഹിച്ചത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്പ്പടെ മുംബൈയില് ഒരു വലിയ താരനിര തന്നെ എത്തിയിരുന്നു. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്ക്ക് ദിവസങ്ങള്ക്ക് മുന്പ് തന്നെ തുടക്കം കുറിച്ചിരുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ സോനം തന്നെയായിരുന്നു ക്യാമറകള്ക്കു മുന്നിലെ പ്രത്യേകത. എന്നാല് സോനം മാത്രമായിരുന്നില്ല ഒരുങ്ങിയെത്തിയ ബോളിവുഡ് മുഴുവന് ക്യാമറക്കണ്ണുകള്ക്ക് വിരുന്നൊരുക്കി.

ആഭരണങ്ങളിലെ പ്രത്യേകത
പരമ്പരാഗത വധുവായി അണിഞ്ഞൊരുങ്ങിയ വധുവായിരുന്നു സോനം വിവാഹ വേളയില്. ചുവന്ന നിറത്തിലുള്ള വളകള്, പരമ്പരാഗതമായി അണിയുന്ന ആഭരണങ്ങള് എന്നിവയെല്ലാം സോനത്തിലെ വധുവിന്റെ മാറ്റു കൂട്ടി. നെറ്റിച്ചുട്ടിയും നിറഞ്ഞ് കിടക്കുന്ന ആഭരണങ്ങളും എല്ലാം കൊണ്ടും തന്നെ വളരെയധികം സുന്ദരിയായിരുന്നു സോനം.

വിവാഹ വസ്ത്രം
വിവാഹ വസ്ത്രത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ലായിരുന്നു സോനം. ചുവന്ന നിറത്തിലുള്ള ഫ്ളോറല് പ്രിന്ുള്ള ലെഹംഗയില് വളരെയധികം സുന്ദരിയായിരുന്നു സോനം. സോനം മാത്രമല്ല വിവാഹ ചടങ്ങില് പങ്കെടുക്കാന് എത്തിയവരിലും ഈ മാറ്റം കാണാമായിരുന്നു.

സംഗീത് സെറിമണി
വിവാഹത്തിന്റെ തലേദിവസം ഒരുക്കിയ സംഗീത് സെറിമണിയിലും സോനം ഒരു മാലാഖയെപ്പോലെ തിളങ്ങി. പതിനെട്ട് മാസങ്ങള് കൊണ്ടാണ് ഡിസൈനര്മാര് സോനത്തിന് വേണ്ട വസ്ത്രങ്ങള് തയ്യാറാക്കിയത്. സ്വര്ണ നിറത്തിലുള്ള ചോളിയും അതിന് ചേരുന്ന ആഭരണങ്ങളുമായിരുന്നു ഇവര് ധരിച്ചിരുന്നത്.

മെഹന്ദി
മെഹന്ദി ദിനത്തിലും വളരെയധികം സുന്ദരിയായിരുന്നു സോനം. ആനന്ദ് അഹൂജയും ഈ ചടങ്ങില് പങ്കെടുത്തു. സാധാരണ രീതിയിലുള്ള ഒരു ചോളി ലെഹംഗയായിരുന്നു സോനം മെന്ദി ദിനത്തില് ധരിച്ചിരുന്നത്.

ക്രീമില് തിളങ്ങി കപൂര് കുടുംബം
വിവാഹത്തിന് തലേ ദിവസം എല്ലാവരും ക്രീം നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഖുഷിയും ജാന്വിയും സോനവും എല്ലാം ക്രീം നിറത്തിലുള്ള വസ്ത്രത്തില് സുന്ദരികളായി.

ഖുഷിയും ജാന്വിയും
വിവാഹത്തില് പങ്കെടുക്കാനെത്തിയ ഏവരുടേയും ശ്രദ്ധ പതിഞ്ഞത് ആദ്യം തന്നെ ഖുഷിയിലും ജാന്വിയിലും ആയിരിക്കും. അത്രക്കധികം സുന്ദരികളായാണ് ഇരുവരും ബന്ധു കൂടിയായ സോനത്തിന്റെ വിവാഹ ചടങ്ങില് പങ്കെടുക്കാനായി എത്തിയത്.

ജാക്വിലിന് ലുക്ക്
ജാക്വിലിന്റെ ലുക്കും ഒട്ടും മോശമായിരുന്നില്ല. പിങ്ക് നിറത്തിലുള്ള ലെഹംഗയും അതിനു ചേരുന്ന ആഭരണങ്ങളും അവരുടെ സൗന്ദര്യത്തിന് വളരെയധികം മാറ്റു കൂട്ടി.

കരീനയും കുടുംബവും
കരീനയും ഭര്ത്താവ് സൈഫും മോനും സഹോദരി കരിഷ്മയും വിവാഹത്തിനെത്തിയതും ഏവരേയും അമ്പരപ്പിച്ചു. ഏവരേയും ആകര്ഷിക്കുന്ന തരത്തിലുള്ള ലെഹംഗ ചോളിയായിരുന്നു കരീഷ്മയുടെ വേഷം കരീനയാതകട്ടെ പിങ്ക് നിറത്തിലുള്ള വസത്രത്തില് തിളങ്ങി.