Latest Updates
-
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക
51 ദിവസം 18 കിലോ; പുതിയ ലുക്കില്‍ ലാലേട്ടന്
ഒടിയന് സിനിമയില്‍ ലാലേട്ടന് കാഴ്ചവെക്കാന്‍ പോവുന്ന പുതിയ ലുക്ക്
മോഹന്‍ലാലിന്റെ ഒടിയന് എന്ന ചിത്രത്തിനേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് മോഹന്‍ലാലിന്റെ തടി കുറഞ്ഞത് തന്നെയാണ്. 51 ദിവസം കൊണ്ട് 18 കിലോയാണ് താരം കുറച്ചത്. ചിത്രത്തിലെ നായക കഥാപാത്രത്തിനായാണ് ഇത്തരമൊരു അര്‍പ്പണമനോഭാവത്തോടെ താരം തടി കുറച്ച് മെലിഞ്ഞ് സുന്ദരനായത്. ഒടിയന് എന്ന ചിത്രത്തിലെ മാണിക്യന്റെ യൗവ്വന കാലം അവതരിപ്പുക്കുന്നതിനം വേണ്ടിയാണ് മോഹന്‍ലാല്‍ തടി കുറച്ചത്. 18 കിലോയോളം കുറച്ച് 30കളിലേക്കെത്തിയ പ്രതീതിയാണ് താരം ഇപ്പോള്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
ശരീരസൗന്ദര്യത്തിലോ തന്റെ ആകാര വടിവിലോ ഒന്നും ഇതു വരേയും യാതൊരു വിധത്തിലുള്ള പ്രാധാന്യവും മോഹന്‍ലാല്‍ നല്‍കിയിട്ടില്ല. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഏത് അറ്റം വരേയും പോവാന്‍ താരത്തിന് യാതൊരു വിധത്തിലുള്ള മടിയുമില്ല. ഇന്ന് എല്ലാ മാധ്യമങ്ങളിലേയും പ്രധാന ചര്‍ച്ചാവിഷയവും ഇത് തന്നെയാണ്. ഇതാനായി താരം നടത്തിയ കഠിന പരിശ്രമങ്ങള്‍ വളരെ അഭിനന്ദനാര്‍ഹമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മോഹന്‍ലാലിന്റെ ഒടിയന് ലുക്കുകള്‍ നോക്കാം.

ഒടിയന് ലുക്ക്
ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് ലാലേട്ടന് ഒടിയന് ലുക്ക് പുറത്ത് വിട്ടത്. 18 കിലോയോളം ഭാരം കുറച്ച മോഹന്‍ലാലിന്റെ ചില ചിത്രങ്ങള്‍ നോക്കാം.

വൈറലായ ഒടിയന് ലുക്ക്
പത്ത് വര്‍ഷത്തിലധികമായി ലാലേട്ടന്റെ തോളിലുള്ള വേലിന്റെ ടാറ്റൂ വരെ ഒടിയന് ലുക്കില്‍ പെര്‍ഫക്ട് ആണ്

ആദ്യ പൊതുപരിപാടി
ഒടിയന് ലുക്കില്‍ ലാലേട്ടനെത്തുന്ന ആദ്യ പൊതുപരിപാടിയിലെ ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ലുക്കില്‍ മാറ്റമെങ്കിലും
നീലക്കളര്‍ ടീഷര്‍ട്ടും കടും നീല നിറത്തിലുള്ള ജീന്‍സും ധരിച്ചാണ് ലാലേട്ടന് ചടങ്ങിനെത്തിയത്. കൂടെ താരത്തിന് പൗരുഷം നല്കുന്ന കൂളിംഗ് ഗ്ലാസ്സും.
image cortsey: facebook

ക്ലീന്‍ഷേവ് ലുക്കില്‍
ക്ലീന്‍ ഷേവ് ലുക്കില്‍ തീരെ മെലിഞ്ഞ മോഹന്‍ലാല്‍. ആ രൂപമാറ്റം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാന്‍.

എയര്‍പോര്‍ട്ട് ലുക്ക്
ആദ്യം മുതല്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ലാലേട്ടന്. വിമാനത്താവളത്തില്‍ നിന്നും വരുന്ന ലാലേട്ടന്റെ ലുക്കാണ് ആദ്യം തരംഗം സൃഷ്ടിച്ചത്.

ലുക്കിലുള്ള മാറ്റം
കഴുത്തില്‍ ചാരക്കളര്‍ സ്കാര്‍ഫ്, ജീന്‍സും കൂളിംഗ് ഗ്ലാസ്സും ധരിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ലാലേട്ടനെ ആരാധകര്‍ക്ക് മനസ്സിലായത് തോളിലെ ചരിവു കൊണ്ടാണനെന്ന് പറഞ്ഞാല്‍ അത്ഭുതമില്ല.



Click it and Unblock the Notifications