Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമിതാഭ് ബച്ചനും വെല്‍വെറ്റ് കോട്ടും
ബോളിവുഡ് ഇതിഹാസവും ഇന്ത്യയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന മുതിര്‍ന്ന ചലച്ചിത്രതാരവുമാണ് അമിതാഭ് ബച്ചന്. ചലച്ചിത്ര ജീവിതത്തില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
180 സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ് ദീവാറും സഞ്ജീറും. സഞ്ജീറിലെ അഭിനയത്തോടെ അദ്ദേഹത്തിന് ബോളിവുഡിലെ ക്ഷുഭിത യൗവ്വനം എന്ന പേര് വീണു. ലക്ഷക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ആരാധകവൃന്ദം അമിതാഭ് ബച്ചന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള മികവും സ്റ്റൈലും അനുകരിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നവരാണ്.
ഇന്ത്യയിലും പുറത്തുമുള്ള ആയിരിക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ തങ്ങളുടെ റോള്‍ മോഡലായി കാണുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അഭിനയമികവ് പോലെ തന്നെ ആരാധകര്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്, അദ്ദേഹത്തിന്റെ രൂപഭംഗിയും അത് നിലിനര്ത്തുന്നതില് അദ്ദേഹം കാണിക്കുന്ന താത്പര്യവും.
വെല്‍വെറ്റ് കോട്ടുകളോടുള്ള താത്പര്യം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. പൊതുപരിപാടികള്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം വെല്‍വെറ്റ് കോട്ട് ധരിച്ചാണ് എത്താറുള്ളത്. ബച്ചന്റെ കോട്ട് പ്രേമം വ്യക്തമാക്കുന്ന മൂന്ന് സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഒന്ന്, ആജ് കി രാത് പേ സിന്ദഗി എന്ന ടിവി ഷോയില്‍ ആദ്യമായി അദ്ദേഹം ധരിച്ചിരുന്ന ഫ്ളോറല്‍ വെല്‍വെറ്റ് കോട്ട്. അദ്ദേഹത്തിന്റെ ഉയരത്തിന് വളരെ യോജിക്കുന്നതായിരുന്നു ഇത്. 17 മുതല്‍ 70 വരെ പ്രായമുള്ള എല്ലാവരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ളതായിരുന്നു ബിഗ് ബിയുടെ ഈ ലുക്ക്!
രണ്ടാമത്തേത് ഒരു ബ്ലോഗ്ഗിംഗ് ആപിന്റെ ലോഞ്ചില്‍ അദ്ദേഹം ധരിച്ച കോട്ട് ആയിരുന്നു. മെറൂണ്‍ നിറമുള്ള വെല്‍വെറ്റ് കോട്ടും പ്ലെയ്ന്‍ ഫോര്‍മല്‍ പാന്റും. മെറൂണില്‍ അദ്ദേഹത്തിന്റെ താരപ്രഭ പിന്നെയും പതിന്മടങ്ങിയ വര്‍ദ്ധിച്ചു. വെല്വെറ്റിലാണ് അദ്ദേഹത്തിന്റെ X-ഫാക്ടര്‍!



Click it and Unblock the Notifications
