Just In
Don't Miss
- News
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍, സര്‍ക്കാരിന് ഉപദേശവുമായി രഘുറാം രാജന്
- Sports
ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Technology
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
- Automobiles
790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
വിവാഹ ദിനത്തില്‍ ശ്രീലക്ഷ്മി തിളങ്ങിയത് ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷൻ അവതാരകയുമായ ശ്രീലക്ഷ്മി വിവാഹിതയായത്. എന്നാൽ വിവാഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും സംസാരമായതും ശ്രീലക്ഷ്മിയുടെ വിവാഹം വസ്ത്രവും മേക്കപ്പും ആഭരണങ്ങളും തന്നെയാണ്.
ഓഫ് വൈറ്റും ചുവപ്പും ചേർന്ന ലെഹങ്കയണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ പന്തലിൽ എത്തിയത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രമായി ഒരുങ്ങിയ വിവാഹ വേദിയിൽ ജിജിൻ ജഹാംഗീർ ശ്രീലക്ഷ്മിയുടെ കൈ പിടിച്ചു. ശ്രീലക്ഷ്മിയുടെ കൂടുതൽ വിവാഹ വിശേഷങ്ങള്‍ നമുക്ക് നോക്കാം.

ശ്രീലക്ഷ്മിയുടെ ഡിസൈനർ
പ്രശസ്ത ഡിസൈനറും സ്റ്റൈലിസ്റ്റുമായ ശബരിനാഥാണ് ശ്രീലക്ഷ്മിക്ക് വേണ്ടി വസ്ത്രങ്ങൾ അതിമനോഹരമായി ഡിസൈൻ ചെയ്തത്. ഓഫ് വൈറ്റ് നിറത്തിലുള്ള ലെഹങ്കയിൽ ഗോള്‍ഡൻ നിറമുള്ള വർക്കായിരുന്നു വിവാഹ വസ്ത്രത്തിന്റെ മാറ്റ് കൂട്ടിയത്. ബോളിവുഡ് താരങ്ങളെപ്പോലെ നോർത്ത് ഇന്ത്യന്‍ രീതിയിൽ വിവാഹ വസ്ത്രമണിഞ്ഞാണ് ശ്രീലക്ഷ്മി മണ്ഡപത്തിൽ എത്തിയത്.
View this post on InstagramA post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on Nov 18, 2019 at 8:39am PST
ആഭരണങ്ങള്‍
ആഭരണങ്ങളും വളരെയധികം വ്യത്യസ്തമായിരുന്നു. ഹെവി കുന്ദൻ വർക്കുള്ള മാലയാണ് ഇവർ ധരിച്ചിരുന്നത്. പച്ച നിറത്തിൽ കല്ല് പതിപ്പിച്ച ആ മാലയുടെ വില ഏകദേശം രണ്ടര ലക്ഷത്തോളം വരും. ഇതോടൊപ്പം ഹെവി വർക്കുള്ള കമ്മലുകളും നെറ്റിച്ചുട്ടിയും വധുവിന്റെ മാറ്റ് കൂട്ടി എന്ന കാര്യത്തിൽ സംശയം വേണ്ട. കൈനിറയെ ചുവന്ന വളകളും ശ്രീലക്ഷ്മി ധരിച്ചിരുന്നു.

മേക്കപ്പ്
സ്മോക്കി ഐ മേക്കപ്പാണ് ശ്രീലക്ഷ്മിക്ക് വേണ്ടി ചെയ്തിരുന്നത്. മണിക്കൂറുകളോളം ആണ് ഇത് ചെയ്യാൻ എടുത്തത് എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റ് രഞ്ജു രജിമാർ പറയുന്നത്. വിവാഹ ദിനത്തിൽ ശ്രീലക്ഷ്മിയെ സുന്ദരിയാക്കിയതിന് പിന്നിൽ ഒരു തികഞ്ഞ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ തന്നെ കൈകളാണ് എന്ന് നമുക്ക് നിസംശയം പറയാവുന്നതാണ്.

വരന്റെ വേഷം
ചുവന്ന നിറത്തിലുള്ള കോട്ടും സ്യൂട്ടും ആയിരുന്നു ജഹാംഗീറിന്റെ വേഷം. ദുബൈയിൽ സ്ഥിരതാമസമാക്കിയ ജിജിൻ ജഹാംഗീർ ആണ് വരന്. കൊമേഴ്സ്യൽ പൈലറ്റാണ് ഇദ്ദേഹം.