Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ദംഗലില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന ചിലത് വേറെയാണ്
ദംഗല്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് കണ്ട ചൂടുള്ള ഫാഷന്‍ കാഴ്ചകള്‍ ഒരുക്കുന്നു.
നിങ്ങള്‍ ദംഗല്‍ സിനിമ തീയറ്ററില്‍ കണ്ടാസ്വദിക്കുമ്പോള്‍ ഞങ്ങളിതാ നിങ്ങള്‍ക്കായി ദംഗല്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് കണ്ട ചൂടുള്ള ഫാഷന്‍ കാഴ്ചകള്‍ ഒരുക്കുന്നു. താര സമ്പന്നമായിരുന്ന ചടങ്ങിലെ പ്രധാന ആകര്ഷണങ്ങള് നിങ്ങള്‍ക്കായി അവതരിപ്പിക്കുവാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു.
അതില്‍ കണ്ണിന് കുളിര്‍മ്മയേകുന്ന വസ്ത്രങ്ങള്‍ ഒരുപാട് കാണാന്‍ സാധിച്ചു. അതുപോലെ, ഫാഷന്‍ പരാജയങ്ങള്‍ എന്ന് പറയാവുന്ന വേഷധാരണങ്ങളും ചിലത് കണ്ടു. അതില്‍ നിന്ന് നല്ലതെന്ന് തോന്നിയ ചിലത് നിങ്ങള്‍ക്കായി ഇതാ ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
നേഹ ധൂപ്പിയ, കിരണ്‍ റാവു, സോനാക്ഷി സിന്‍ഹ, ഇവരെല്ലാവരും തന്നെ തങ്ങളുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ ഒരുപാട് ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്.

വിദ്യാ ബാലന്
വിദ്യാ ബാലന് ഈ ഓറഞ്ച് സ്യൂട്ടില്‍ അതിസുന്ദരിയായിരിക്കുന്നു. ഇത്തവണയും വിദ്യ പരമ്പരാഗത വേഷത്തില്‍ തന്നെയാണ് എത്തി

കിരണ്‍ റാവു
എന്നത്തെയും പോലെ കിരണ്‍ റാവു സാധാരണയില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ചടങ്ങിന് എത്തിയത്. ബ്രൌണ്‍ നിറത്തിലുള്ള കോട്ടണ്‍ സാരിയും തന്റെ മുഖമുദ്രയായ പിക്സി ഹെയര്‍സ്റ്റൈലുമായി തിളങ്ങിയ കിരണ്‍ മറ്റുള്ളവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തയായിട്ടാണ് എത്തിയത്.

പ്രധാന താരങ്ങള്‍
ദങ്കലിലെ പ്രധാന താരങ്ങള്‍ കറുപ്പണിഞ്ഞ് പ്രേക്ഷകരെ ആകര്‍ഷിച്ചു. ഫാത്തിമയും അപര്ഷക്തിയും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയപ്പോള്‍ അമീര്ഖാന് നീല ഷര്‍ട്ടില്‍ നല്ല ചുറുചുറുക്കോടെയാണ് എത്തിയത്.

ജൂഹി ചൗള
പിങ്ക് നിറത്തിലുള്ള സ്യൂട്ടും വൈഡ് ലെഗ്ഗ്ഡ് പാന്റ്സും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ജൂഹി ചൗള എത്തിയത്.

റോണിത്ത് റോയ്
ചെക്കേര്‍ഡ് ഷര്‍ട്ടും കാഷ്വല്‍ ബ്ലേസര്‍ ജാക്കറ്റും അണിഞ്ഞ് പ്രസരിപ്പോടെയാണ് റോണിത്ത് എത്തിയത്.

സോനാക്ഷി സിന്‍ഹ
ഗ്രേ നിറത്തിലുള്ള വൈഡ് ലെഗ്ഗ്ഡ് പാന്റ്സും ഇന്‍ ചെയ്ത വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ സോനാക്ഷിയെ ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും. ഈ വേഷം വ്യത്യസ്തവും ധരിക്കാന്‍ സുഖമുള്ളതുമാണ്.

ആയുഷ്മാന്‍ ഖുറാനയും ഭാര്യയും
വെള്ള ജാക്കറ്റില്‍ സുന്ദരനായി ആയുഷ്മാനും ചെക്കേര്‍ഡ് ഡ്രസ്സില്‍ മനോഹരിയായി ഭാര്യ താഹിറയും എത്തി.

റിച്ച ചദ്ദ്വാ
റിച്ച വ്യത്യസ്തമായ വേഷമാണ് തിരഞ്ഞെടുത്തത്. ഫ്ലേര്‍ഡ് സ്കേര്‍ട്ടില്‍ ഇന്‍ ചെയ്ത പാച്ച് വര്‍ക്ക് ഷര്‍ട്ട് ധരിച്ചാണ് റിച്ച എത്തിയത്.

നേഹ ധൂപ്പിയ
ചടങ്ങിലെ പ്രധാന ആകര്‍ഷണം കോട്ടണ്‍ ആയിരുന്നു എന്നാണ് തോന്നുന്നത്. കോട്ടണ്‍ മാക്സി ഡ്രസ്സ് ധരിച്ച് സുന്ദരിയായിട്ടാണ് നേഹ എത്തിയത്.



Click it and Unblock the Notifications
