Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റാണ ഇനി മിഹീകക്ക് സ്വന്തം; വിവാഹചിത്രങ്ങള്‍ ഇതാ
ബാഹുബലി കണ്ടവരാരും ഫല്‍വാല ദേവനെ മറക്കില്ല. ഒരു പക്ഷേ നായകനേക്കാള്‍ പ്രേക്ഷകമനസ്സില്സ്ഥാനം പിടിച്ച വില്ലനാണ് റാണ ദഗ്ഗുബട്ടി. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണ് കഴിഞ്ഞ ദിവസം നടന്നത്. അദ്ദേഹത്തിന്റെ വിവാഹം. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയായ മിഹീക്ക ബജാജാണ് വധു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ ഔദ്യോഗികമായി വിവാഹനിശ്ചയം നടത്തിയിരുന്നു. ഈ കൊറോണക്കാലത്ത് വിവാഹം കഴിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ദമ്പതികള്‍. റാണ തന്റെ സ്വര്‍ണ്ണനിറത്തിലുള്ള ദോത്തി കുര്‍ത്തയായിരുന്നു വിവാഹ വേഷമായി ധരിച്ചിരുന്നത്. എപ്പോഴും വിവാഹത്തിന് ഏറെ ശ്രദ്ധിക്കപ്പെടുന്നത് വധു തന്നെയായിരിക്കും. മിഹീക ഹാന്‍ഡ് വര്‍ക്ക് എംബ്രോയിഡറി ചെയ്ത ലെഹെംഗയാണ് ധരിച്ചിരുന്നത്.

റാണ ദഗ്ഗുബതിയെക്കുറിച്ച് ആദ്യം നമുക്ക് നോക്കാം. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിവാഹ വസ്ത്രമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കുര്‍ത്ത ഓഫ് വൈറ്റ് നിറത്തിലുള്ളതായിരുന്നു. കൊളാര്‍ഡ് നെക്ക്ലൈനുമായിരുന്നു ഇതിനുണ്ടായിരുന്നത്. ഇതിന് അനുയോജ്യമായ ധോത്തി-സ്റ്റൈല്‍ പൈജാമയുമായി അദ്ദേഹം ഇത് ജോടിയാക്കി. ഇതിന് അനുയോജ്യമായ കനത്ത സ്വര്‍ണ്ണനിറമുള്ള സില്‍ക്ക് സ്റ്റാളുകളും അദ്ദേഹം ധരിച്ചിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്ന രൂപകല്‍പ്പന ചെയ്ത ലെഹെങ്കയില്‍ മിഹീക വളരെയധികം സുന്ദരിയായിരുന്നു.
മിഹീക്ക ബജാജിന്റെ ലെഹെങ്ക നിര്‍മ്മിക്കാന്‍ 10,000 മണിക്കൂറുകള്‍ എടുത്തു എന്നത് തന്നെയാണ് പ്രത്യേകത. ഈ കൊറോണക്കാലത്തും പ്രൗഡി ഒട്ടും ചോരാതെ തന്നെയാണ് വിവാഹത്തിന് ഇരുവരും അണിഞ്ഞൊരുങ്ങിയത്. സര്‍ദോഷി, ചിക്കന്‍കാരി, ഗോള്‍ഡ് മെറ്റല്‍ വര്‍ക്ക് എന്നിവയുടെ മികച്ച രൂപത്തില്‍ ലെഹെങ്ക കൈകൊണ്ട് തുന്നിയെടുത്തതാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. ലെഹെങ്ക ഷാംപെയ്ന്‍ പിങ്ക് നിറത്തില്‍ ഏവരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ളത് തന്നെയായിരുന്നു. അതിന് യോജിച്ച ബ്ലൗസും ഇളം നിറത്തിലുള്ള ദുപ്പട്ടയും വധുവിനെ ഒന്നു കൂടി സുന്ദരിയാക്കി എന്ന് പറയുന്നതില്‍ തെറ്റില്ല.

ആഭരണങ്ങള്‍ എന്തായിരുന്നു എന്ന് അറിയാന്‍ തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതും. ഹെവി ട്രെഡീഷണല്‍ ആഭരണങ്ങള്‍ തന്നെയായിരുന്നു അവരുടെ പ്രത്യേകത. അവള് വിശാലമായ കുന്ദന്‍ പോള്‍കി സെറ്റ് ധരിച്ചിരുന്നു, അതില്‍ പുഷ്പ-കട്ട് നെക്ക്പീസും അതിന് യോജിക്കുന്ന തരത്തിലുള്ള കമ്മലുകളും ആയിരുന്നു. വലിയ വട്ടത്തിലുള്ള മൂക്കുത്തിയും ഔട്ട്ഫിറ്റിന്റെ മാറ്റു കൂട്ടി. അവര്‍ ധരിച്ചിരുന്നു. സുന്ദരമായ ഹെയര്‍ ആക്സസറിസ് അവരുടെ സൗന്ദര്യത്തെ വര്‍ദ്ധിപ്പിച്ചു.വെള്ളയും പിങ്ക് നിറത്തിലുള്ള വളകളും ധരിച്ചിരുന്നു. ആഴത്തിലുള്ള പിങ്ക് ലിപ് ഷേഡ്, സ്മോക്കി കോള്‍, ചുവന്ന ടീക്ക എന്നിവയാണ് മേക്കപ്പ് ഹൈലൈറ്റ് ചെയ്തത്. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി, മെഹന്ദി ചടങ്ങുകളും ഉണ്ടായിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
pic courtesy: reelsandframes



Click it and Unblock the Notifications