Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രിയങ്കയുടെ അഴകുയര്ത്തുന്ന ഗൗണുകള്‍
റെഡ് കാര്‍പെറ്റില്‍ പ്രത്യക്ഷപ്പെട്ട വേളകളില്‍ പ്രിയങ്ക ചോപ്ര തിരഞ്ഞെടുത്തിരുന്ന ഗൗണുകള്‍
ഫാഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്ക ചോപ്രയെ ഉള്‍പ്പെടുത്താതെ പറയുക സാധ്യമല്ല. ബോളിവുഡിന്റെ പ്രിയങ്കരിയായ പ്രിയങ്ക ചോപ്രയുടെ സൗന്ദര്യവും സ്റ്റൈലും ലോക ശ്രദ്ധ നേടിയതാണ്.
വളരെ സുതാര്യമായ കഴുത്തിറങ്ങിയ ഗൗണില്‍ റെഡ് കാര്പ്പെറ്റിലെത്തിയ പ്രിയങ്ക ചോപ്രയുടെ രൂപം എല്ലായ്പ്പോഴും ഓര്‍മ്മിക്കുന്ന ഒന്നായിരുന്നു. അവരുടെ ഉന്മേഷം നിറഞ്ഞ സാന്നിദ്ധ്യം ഒരു വേള നിങ്ങളുടെ ശ്വാസം പിടിച്ച് നിര്‍ത്തുമെന്നതില്‍ സംശയമില്ല.
പതിനെട്ടാം വയസ്സില്‍ ലോക സുന്ദരി പട്ടം നേടിയപ്പോഴും സ്വന്തം കഴിവിനാല് ബോളുവുഡ് കീഴടക്കി, അതിന് ശേഷം അന്തര്‍ദ്ദേശീയ തലത്തില്‍ കഴിവ് തെളിയിച്ചപ്പോഴും റെഡ് കാര്‍പറ്റിലെ അവരുടെ സാന്നിദ്ധ്യം വേറിട്ട് നിന്നു.
സ്വന്തം സ്റ്റൈലിനെ അതീവ ഗൗരവത്തോടെയാണ് പ്രിയങ്ക സമീപിച്ചിരുന്നത്. റെഡ് കാര്‍പെറ്റില്‍ പ്രത്യക്ഷപ്പെട്ട വേളകളില്‍ പ്രിയങ്ക ചോപ്ര തിരഞ്ഞെടുത്തിരുന്ന ഗൗണുകള്‍ എതെല്ലാമാണന്ന് നോക്കാം.

ഗോള്ഡന്ഗ്ലോബ് അവാര്‍ഡ്
ലോസ്ഏഞ്ചലസില്‍ നടന്ന എഴുപ്പത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ തന്റെ ഹോളിവുഡ് ചിത്രമായ ബെവാച്ച് അവതരിപ്പിക്കുന്നതിനായി പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു. തിളങ്ങുന്ന സ്വര്‍ണ റാല്‍ഫ് ലോറന് ഗൗണ്‍ ആയിരുന്നു അന്ന പ്രിയങ്കയുടേത്.

ഓസ്കാര്‍
കാലിഫോര്‍ണിയയിലെ ഹോളിവുഡില്‍ ഡോളിതീയറ്ററില് നടന്ന ഓസ്കാറിന്റെ റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക ധരിച്ചത് സുഹൈര്‍ മുരദ് ഡിസൈന്‍ ചെയ്ത നാടയില്ലാത്ത വെളുത്ത ഗൗണ്‍ ആയിരുന്നു.

ആനുവല്‍ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡ്
മോണിഗ്യു ഹ്യുലിയര് ഡിസൈന്‍ ചെയ്ത ഗൗണാണ് ഇരുപത്തിരണ്ടാമത് ആനുവല്‍ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡില്‍ പ്രിയങ്കയെ ശ്രദ്ധാകേന്ദ്രമാക്കിയത്.

അവാര്‍ഡ്ദാന ചടങ്ങ്
അത്യാകര്‍ഷകമായ ഗൗരി & നൈനിക ഗൗണ്‍ പ്രിയങ്കയുടെ അഴകിനും പ്രൗഡിക്കും ഇണങ്ങുന്നതായിരുന്നു. ഇതിലെ സമാനമല്ലാത്ത വരകളും സമഗ്രമായ ആകൃതികളും കാഴ്ചയില്‍ വളരെ മികച്ചതായിരുന്നു.

2016 എമ്മി അവാര്‍ഡ്
എമ്മി 2016 അവാര്‍ഡിന്റെ റെഡ് കാര്‍പെറ്റില്‍ മനോഹരമായ ജാസണ്‍ വു ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്

ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്
ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് ചടങ്ങില്‍ പ്രിയങ്ക ധരിച്ചെത്തിയ നീല ഗൗണ്‍ കണ്ടാലറിയാം അവര്‍ പുതിയ ഫാഷന്‍ പ്രവണതകള്‍ എത്രത്തോളം പിന്തുരുന്ന ആളാണന്ന്. മുട്ടിന് മുകളില്‍ നില്ക്കുന്ന സ്ലിറ്റ് പ്രിയങ്കയുടെ ആകര്‍ഷകത്വം ഉയര്‍ത്തി.

2013 ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാര്‍ഡ്
ബ്രിട്ടീഷ് കൊളംബിയയിലെ വാന്കൗവെറില് നടന്ന 2013 ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാര്‍ഡില്‍ അര്‍പണ്‍ വൊഹ്ര ഡിസൈന്‍ ചെയ്ത കൈയ്യില്ലാത്ത കറുത്ത ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. സ്വര്‍ണ്ണ ചങ്ങലയാല്‍ അലംകൃതമായ കറുത്ത ഗൗണ്‍ പ്രിയങ്കയുടെ ആകാര ഭംഗി പൂര്‍ണമായും പ്രകടമാക്കുന്നതായിരുന്നു.

2012 ഐഐഎഫ്എ അവാര്‍ഡ്
സിംഗപ്പൂരില്‍ നടന്ന 2012 ല ഐഐഎഫ്എ അവാര്‍ഡ് വേളയില്‍ വെളുത്ത ഡോള്‍സ് & ഗബ്ബാന ഗൗണാണ് പ്രിയങ്ക തിരഞ്ഞെടുത്തത്.ശരീര ഭംഗിയും ഇണങ്ങുന്ന മേക് അപ്പും താരത്തിന്റെ ആകര്‍ഷണീയത ഉയര്‍ത്തി.

വൈറ്റ് ഹൗസിലെ അത്താഴ വിരുന്ന്
വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിന് വളരെ സെക്സിയായാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. കഴുത്തിറങ്ങിയ നേര്‍ത്ത ഗൗണ്‍ ധരിച്ചാണ് വൈറ്റ് ഹൗസില്‍ പ്രിയങ്ക എത്തിയത്.



Click it and Unblock the Notifications
