Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തമിഴ് ലുക്കില് പകര്ന്നാടി പ്രിയ വാര്യര്: പട്ടുസാരി, ആഭരണങ്ങള് എല്ലാം സൂപ്പര്
പ്രിയവാര്യര് ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ്. ഫാഷന് ലോകത്തെ സ്പന്ദനങ്ങള് അറിഞ്ഞ് അതനുസരിച്ച് മുന്നോട്ട് പോവുന്ന താരം കൂടിയാണ് പ്രിയ വാര്യര്. മോഡേണ് ലുക്കിലും ട്രെഡീഷണല് ലുക്കിലും പ്രിയയുടെ ചിത്രങ്ങള് സോഷ്യല് മീഡിയില് വൈറലാണ്. ഇപ്പോള് ട്രെഡീഷണല് ലുക്കില് തമിഴ് പെണ്ണായി അണിഞ്ഞൊരുങ്ങിയാണ് പ്രിയ നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം തന്നെ ഇന്ന് സോഷ്യല് മീഡിയയില് വൈറലാണ്.

നീലനിറത്തിലുള്ള പട്ടുസാരി ധരിച്ച് ഹെവി ലുക്കിലുള്ള ആഭരണങ്ങള് ധരിച്ചാണ് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്. ട്രെഡീഷണല് ലുക്കിലുള്ള ഈ ഫോട്ടോഷൂട്ടില് തമിഴ്പ്പെണ്ണായി പകര്ന്നാടിയിരിക്കുകയാണ് പ്രിയവാര്യര്.
മിനിമല് മേക്കപ്പില് വലിയ കറുത്ത പൊട്ട് തന്നെയാണ് മുഖത്തെ ഏറ്റവും വലിയ തിളക്കവും. വാലിട്ട് കണ്ണെഴുതിയ ലുക്കാണ് ഈ ഫോട്ടോയില് പ്രിയയെ വ്യത്യസ്തമാക്കിയത്. പുതിയ സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്നതാണ് ആരാധക സംശയം.

ആഭരണങ്ങളിലേക്ക് വരുമ്പോള് വീതി കൂടിയ ടെംമ്പിള് ലുക്കിലുള്ള സ്റ്റോണ് വര്ക്കുള്ള മാലകളും കമ്മലുകളും നെറ്റിച്ചുട്ടിയുമാണ് പ്രിയയെ കൂടുതല് സുന്ദരിയാക്കിയിരിക്കുന്നത്. വീതി കൂടിയ മാലകള്ക്കൊപ്പം, അതിനോട് കിടപിടിക്കുന്ന വളകളും വലിയ മോതിരവും സ്റ്റൈല് ചെയ്തിരിക്കുന്നത് മികച്ചതാണ്.

സാധാരണയായി നാം കണ്ട് പഴകിയിട്ടില്ലാത്ത ആഭരണ കളക്ഷന് തന്നെയാണ് ഇതെന്ന് എടുത്ത് പറയേണ്ടതാണ്. സ്റ്റോണ് വര്ക്കിനൊപ്പം പേള്വര്ക്കുകളും ആഭരണങ്ങളിലുണ്ട്. നെറ്റിച്ചുട്ടിയും വലിയ കമ്മലുകളും ഈ ലുക്കിനെ അതിഗംഭീരമാക്കുന്നു. ഇതില് എടുത്ത് പറയേണ്ടത് തന്നെയാണ് വലിയ മോതിരവും.

അദികം ആഢംബരങ്ങളില്ലാത്ത സാധാരണ സാരിയാണ് ധരിച്ചിരിക്കുന്നത്. നീലയില് സ്വര്ണ കസവുള്ള മെറൂണ് ബോര്ഡര് വരുന്ന ഈ സാരിയില് പ്രിയയുടെ ഭംഗി ഇരട്ടിയാണ് എന്നാണ് ആരാധകപക്ഷം. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണോ എന്ന ചോദ്യങ്ങള് കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. ഉണ്ണി പി എസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള് കാണാം.
Image Credits: Instagram/priya.p.varrier



Click it and Unblock the Notifications

