Just In
Don't Miss
- Sports
ടെസ്റ്റില് കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്ശകര് ഈ കണക്ക് നോക്കുക
- Automobiles
സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Movies
78-ാമത് ഗോള്ഡന് ഗ്ലോബ് പുരസ്കാരങ്ങള്; മികച്ച വിജയം നേടി ദി ക്രൗണ്, മിനാരി തുടങ്ങയ ചിത്രങ്ങള്
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്ഹിക സിലിണ്ടറിന് 25 രൂപ വര്ധിച്ചു
- News
ഹൈക്കോടതി മുന് ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര് ബിജെപിയില് ചേര്ന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫല്വാല് ദേവന്റെ വധുവായി ഇനി മിഹീക
ബാഹുബലിയിലെ ഫല്വാല ദേവനെ ആരും മറക്കാന് ഇടയില്ല. ദേവസേനയെ വിവാഹം കഴിക്കാന് ഫല്വാല് ദേവന് നടത്തുന്ന പരാക്രമങ്ങള് എല്ലാം തന്നെ നമ്മളെല്ലാവരും കണ്ടതാണ്. എന്നാല് അതെല്ലാം വെറും കെട്ടുകഥകളാണ്. ബാഹുബലിയേക്കാള് ആരാധകരാണ് ഈ വില്ലനുള്ളത് എന്നതാണ് സത്യം. എന്നാല് വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് റാണ. മിഹീക ബജാജ് ആണ് വധു. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര് വിവാഹം കഴിക്കാന് തീരുമാനിച്ചിരിക്കുന്നത്.
മുഖത്ത് ഒരു സ്പൂണ് തൈര് രാത്രി; യുവത്വം 50-ലും
പ്രണയിനിക്ക് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് അവള് യെസ് പറഞ്ഞു എന്നാണ് റാണ പങ്കു വെച്ചിരിക്കുന്നത്. എന്നാല് ഇപ്പോള് പങ്കു വെച്ചിരിക്കുന്ന ചിത്രം പ്രിവെഡ്ഡിംങ് ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ചു എന്നാണ് കാണിക്കുന്നത്. ഇപ്പോള് ഇന്സ്റ്റാഗ്രാമില് പങ്കു വെച്ചിരിക്കുന്ന ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ പുറപ്പെട്ടിട്ടുണ്ട്. കൂടുതല് ചിത്രങ്ങള് നോക്കാവുന്നതാണ്.

പ്രിവെഡ്ഡിംങ് ആഘോഷങ്ങള്
പ്രിവെഡ്ഡിംങ് ആഘോഷങ്ങള്ക്ക് വേണ്ടിയാണ് മിഹീക ഒരുങ്ങിയിരിക്കുന്നത്. ലെഹംങ്കയാണ് ഇവര് ധരിച്ചിട്ടുള്ളത്. പ്രിവെഡ്ഡിംങ് ദിനത്തില് വളരെ സുന്ദരിയായിട്ട് തന്നെയാണ് മിഹീക ഒരുങ്ങിയിട്ടുള്ളത്. മിഹീകയുടെ ചിത്രങ്ങള് സോഷ്യല്മീഡിയയില് അങ്ങോളമിങ്ങോളം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചും പ്രിവെഡ്ഡിംങ് ഔട്ട്ഫിറ്റിനെക്കുറിച്ചും ചില കാര്യങ്ങള് നോക്കാവുന്നതാണ്.

ലെഹങ്കയില് സുന്ദരിയായി
ലെഹങ്കയില് വളരെയധികം സുന്ദരിയായാണ് മിഹീക എത്തിയത്. മിന്റ് ഗ്രീന് നിറത്തിലുള്ള ലെഹംങ്കയായിരുന്നു ധരിച്ചിരുന്നത്. ട്രഡീഷണല് രീതിയിലുള്ള ടിക്ക, നെക്ലേസ്, കമ്മല്, ബ്രേസ്ലറ്റ് എന്നിവയായിരുന്നു മിഹീക ധരിച്ചിരുന്നത്. മിഹീകയുടെ അമ്മയുടെ ബണ്ടി ബജാജിന്റെ ജ്വല്ലറിയയില് നിന്നാണ് ആഭരണങ്ങള് എല്ലാം തന്നെ സെലക്ട് ചെയ്തത്.

മാസ്ക് തന്നെ താരം
മാസ്ക് തന്നെയായിരുന്നു ഈ ചിത്രത്തിലേയും താരം. ലെഹംങ്കയുടെതിന് ചേരുന്ന തരത്തിലുള്ള മാസ്ക് തന്നെയായിരുന്നു ഇവര് ധരിച്ചിരുന്നത്. ഇത് കൂടുതല് ആകര്ഷകമായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കല്ലുകളും മുത്തും പതിപ്പിച്ച ലോംഗ് നെക്ലസ് ആയിരുന്നു ഇതില് ഏവരേയും ആകര്ഷിച്ചതും.
വിവാഹ നിശ്ചയം
വളരെ ലളിതമായ രീതിയില് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വെള്ള മുണ്ടും കുര്ത്തയും ആയിരുന്നു വിവാഹ ദിനത്തില് റാണ ധരിച്ചിരുന്നത്. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള സാരിയാണ് മിഹീക ധരിച്ചിരരുന്നത്. ഉടനേ തന്നെ വിവാഹം ഉണ്ടാവും എന്നാണ് ആരാധകരോട് റാണ പറഞ്ഞത്. ഇന്സ്റ്റാഗ്രാമില് റാണ തന്നെ ചിത്രങ്ങള് പങ്കു വെച്ചിരുന്നു.