Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Oscar 2023: കറുപ്പില് തിളങ്ങി സുന്ദരിയായി ദീപിക പദുക്കോണ്
ഈ വര്ഷത്തെ ഓസ്കാര് അവാര്ഡുകള് പ്രഖ്യാപിച്ചപ്പോള് ഇരട്ടി സന്തോഷമാണ് ഇന്ത്യന് സിനിമാലോകത്തിന് ലഭിച്ചത്. ഓസ്കാര് പുരസ്കാര വേദിയില് അവതാരികയായാണ് ഇത്തവണ ബോളിവുഡ് താരം ദീപിക പദുക്കോണ് എത്തിയത്. ആദ്യ തവണയല്ല ദീപിക ഓസ്കാര് വേദിയില് അവതാരികയായി എത്തുന്നത്. 2016-ല് നടന്ന ഓസ്കാര് പുരസ്കാര വേദിയിലും ദീപിക തന്നെയായിരുന്നു അവതാരിക. ഓസ്കാറില് വീണ്ടും മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ആര് ആര് ആറിലെ നാട്ടു നാട്ടു എന്ന പാട്ടാണ് ഓസ്കാര് പുരസ്കാര വേദിയില് അംഗീകരിക്കപ്പെട്ടത്.

അത് മാത്രമല്ല ഈ സന്തോഷത്തിന് മാറ്റ് കൂട്ടി വേദിയില് അവതാരികയായി എത്തിയത് ബോളിവുഡ് താരം ദീപിക പദുക്കോണ് ആയിരുന്നു. എന്നാല് ഇപ്പോള് സോഷ്യല് മീഡിയയില് ട്രെന്ഡിംങ് ആയി കൊണ്ടിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ലുക്ക്. സെന്സേഷന് ഗാനം എന്നായിരുന്നു നാട്ടു നാട്ടു എന്ന ഗാനത്തെക്കുറിച്ച് ദീപിക പറഞ്ഞത്. അതുപോലെ തന്നെ ദീപികയുടെ ഈ ദിനത്തിലെ ലുക്കും ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു.

കറുത്ത ഗൗണില് അതിസുന്ദരിയയാണ് റെഡ് കാര്പ്പറ്റില് ദീപിക എത്തിയത്. വേദിയിലെത്തും മുന്പ് തന്നെ തന്റെ ഓസ്കാര് ലുക്ക് ദീപിക തന്റെ ആരാധകര്ക്കായി പുറത്ത് വിട്ടിരുന്നു. ഇന്സ്റ്റാഗ്രാമില് പങ്ക് വെച്ച് ചിത്രം നിമിഷങ്ങള്ക്കുള്ളിലാണ് വൈറലായി മാറിയത്. ഓഫ്ഷഷോള്ഡര് ഗൗണ് തന്നെയായിരുന്നു ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സെക്സി ബ്ലാക്കിലാണ് ഈ ഗൗണ് എന്നതും ദീപികയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. തന്റെ ലുക്കിന് അനുയോജ്യമായ ഡയമണ്ട് മോതിരവും പേള് നെക്ലേസും ഇവര് ധരിച്ചിരുന്നു. സൂപ്പര്താരം റാം ചരണിനൊപ്പമുള്ള ദീപികയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില് വ്യാപകായി പ്രചരിക്കുന്നുണ്ട്.

കറുത്ത ഗൗണില് ദീപിക
2023-ലെ ഓസ്കാറില് ദീപിക തിളങ്ങിയത് കറുത്ത ഗൗണില് ആണെന്ന് പറഞ്ഞുവല്ലോ. ലൂയിസ് വിട്ടന്റെ കറുത്ത ഓഫ് ഷോള്ഡര് വെല്വെറ്റ് ഗൗണ് ആയിരുന്നു ദീപിക ധരിച്ചിരുന്നത്. ഈ വസ്ത്രത്തില് ദീപിക അതിസുന്ദരിയാണെന്നതിന്റെ തെളിവാണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ച് കൊണ്ടിരിക്കുന്ന ലവ് റിയാക്ഷനുകള്. ഏവരുടേയും ശ്രദ്ധ പിടിച്ച് പറ്റുകയും ശ്രദ്ധ കേന്ദ്രമാവുകയും ചെയ്തു എന്ന് പറഞ്ഞാലും തെറ്റില്ല. മെര്മെയ്ഡ് സ്റ്റൈല് ആയിരുന്നു ഈ ഗൗണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു മത്സ്യകന്യകയെപ്പോലെ തന്നെയായിരുന്നു ദീപികയുടെ ലുക്കും. താഴേക്ക് ഇഴഞ്ഞ് നീങ്ങുന്ന തരത്തിലുള്ള ഗൗണും ഫുള് സ്വീക്ക് പ്ലംഗിഗ് നെക്ക് ലൈനും ഗ്ലൗസുകളും ദീപികയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.

മേക്കപ് ലുക്ക്
മിനിമല് മേക്കപ്പില് തന്നെയായിരുന്നു ദീപിക വേദിയില് തിളങ്ങിയത്. ന്യൂഡ് ഐ ഷാഡോയും ഐലൈനറും തന്നെയായിരുന്നും മുഖത്തെ ഹൈലൈറ്റ്. കവിളില് നേരിയ ബ്ലഷും ചുണ്ടില് ന്യൂഡ് ലിപ്സ്റ്റിക്കും ആയിരുന്നു മേക്കപ്പിലെ പ്രത്യേകത. ദീപികയുടെ ഹെയര്സ്റ്റൈല് ബണ് ടൈപ്പിലുള്ളതായിരുന്നു. അത് മാത്രമല്ല ഗൗണിനെ ആകര്ഷകമാക്കുന്ന രീതിയിലുള്ള സ്റ്റേറ്റ്മെന്റ് ജ്വല്ലറികളായിരുന്നു ദീപിക അണിഞ്ഞിരുന്നത്. സിംപിള് ലുക്കില് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റാന് ഈ വേദിയില് ദീപികക്ക് കഴിഞ്ഞു എന്നതാണ് സത്യം.




Click it and Unblock the Notifications

