Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റെഡ് കാര്പ്പറ്റില് തിളങ്ങിയ താരങ്ങള് ഇവരാണ്
ഈ വര്ഷത്തെ ഓസ്കാര് പുരസ്കാര ദാന ചടങ്ങില് ശ്രദ്ധേയമായ ചില താരങ്ങള് ഇവരാണ്
ഓസ്കാര് പുരസ്കാര വേദി ഒരിക്കലും പുരസ്കാര ദാനത്തില് മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. ഫാഷന്റെ ലോകമാണ് ഓസ്കാര് വേദിയെ എന്നും വ്യത്യസ്തമാക്കുന്നതും. മികച്ച നടനും നടിയും തുടങ്ങി നിരവധി പുരസ്കാരങ്ങള് ഓസ്കാര് വേദിയെ സമ്പന്നമാക്കുന്നുണ്ട്. എന്നാല് എല്ലാത്തിലുമുപരി വസ്ത്രധാരണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ ചെലുത്തിയാണ് ഓസ്കാര് നിറവില് താരങ്ങള് എത്തിയത്.
2018-ലെ ഓസ്കാര് വേദിയില് തിളങ്ങിയ താരങ്ങള് ഇവരാണ്. 90-ാം അക്കാദമി പുരസ്കാര നിറവില് ക്യാമറക്കണ്ണുകള് ഒപ്പിയെടുത്ത ചില താരങ്ങളെ നോക്കാം. എപ്പോഴും വസ്ത്രവിധാനം കൊണ്ട് വ്യത്യസ്തരാണ് ഇവര് എന്ന കാര്യത്തില് സംശയമില്ല. ഓസ്കാര് പുരസ്കാര വേദിയിലെ കാഴ്ചകള്...

ജെന്നിഫര് ലോറന്സ്
തിളങ്ങുന്ന് ഓഫ് ഷോള്ഡര് ഗൗണിലാണ് ജെന്നിഫര് ലോറന്സ് പുരസ്കാര വേദിയില് എത്തിയത്. വസ്ത്രവിധാനത്തില് വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ജെന്നിഫര്. ഇടത് കൈയ്യില് ഒരു വളയെന്നത് ഒഴിച്ചാല് മറ്റൊന്നും ഇവര് ആഭരണങ്ങളായി ഉപയോഗിച്ചിട്ടില്ല.

ജെന്നിഫര് ഗാര്ണര്
ജെന്നിഫര് ഗാര്ണര് ആണ് ഓസ്കാര് വേദിയില് തിളങ്ങിയ മറ്റൊരു താരം. റെഡ് കാര്പ്പറ്റില് തന്റേതായ വ്യക്തി മുദ്ര ഇവര് പതിപ്പിച്ചു.

എമ്മ സ്റ്റോണ്
കാഷ്വല് ലുക്കിലാണ് എമ്മ സ്റ്റോണ് റെഡ് കാര്പ്പറ്റില് എത്തിയത്. ചുവപ്പ് നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള പാന്റും ആയിരുന്നു ഇവരുടെ വേഷം.

വണ്ടര് വുമണ്
ഗാല് ഗഡോട്ട് എന്ന താരവും ആരുടേയും ശ്രദ്ധ ആകര്ഷിക്കുന്ന തരത്തിലുള്ള വസ്ത്രവിധാനത്തോട് കൂടിയാണ് ഓസ്കാര് വേദിയില് എത്തിയത്. സില്വര് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സ്റ്റോണ് വര്ക്കുള്ള നെക്ലേസും ഇവരുടെ ഭംഗി കൂട്ടി

മെറില് സ്ട്രീപ്പ്
മെറില് സ്ട്രീപ്പ് തന്നെയാണ് ഓസ്കാറില് എന്നും താരം. ചുവന്ന നിറത്തിലുള്ള ലോംഗ് നെക്ക് ഉള്ള ഗൗണ് ധരിച്ചാണ് ഇവര് റെഡ് കാര്പ്പറ്റില് എത്തിയത്.



Click it and Unblock the Notifications
