Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വസ്ത്രധാരണതെറ്റുകള്ക്ക് ഓസ്കാര്‍ വേദിയായപ്പോള്‍
വസ്ത്രധാരണത്തിലെ തെറ്റുകള്‍ കൊണ്ട് പ്രതിസന്ധിയിലായ ചില താരങ്ങള്‍ നോക്കാം
സിനിമകള്‍ മാത്രമല്ല ഓസ്കാര്‍ വേദിയില്‍ അരങ്ങേറുന്നത്. ഫാഷന്റെ കൂടെ വേദിയാണ് ഓസ്കാര്‍ വേദി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഫാഷന്‍ അല്പം അതിരു കടന്നാല്‍ അതുണ്ടാക്കുന്ന ജാള്യതയും പ്രശ്നങ്ങളും പല താരങ്ങളും അനുഭവിച്ചിട്ടുള്ളതാണ്. ഹോളിവുഡ് താരനിര അടിവെച്ചെത്തുന്നത് പലപ്പോഴും വസ്ത്രവൈവിധ്യങ്ങളിലേക്ക് കൂടിയാണ്. ലോകോത്തര ഡിസൈനര്‍മാര്‍ ഒന്നിനൊന്ന് മത്സരിക്കുകയാണ് ഈ വേദിയില്‍.
ഗൗണുകളിലാണ് ഓരോരുത്തരും വ്യത്യസ്ത പരീക്ഷണങ്ങള്‍ക്ക് എത്തുന്നത്. എന്നാല്‍ ഇത് പലപ്പോഴും വസ്ത്രധാരണത്തില്‍ പല വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. മുന്‍വര്‍ഷങ്ങളില്‍ നടന്ന ഓസ്കാര്‍ വേദിയില്‍ നിരവധി തരത്തിലുള്ള വസ്ത്രധാരണ തെറ്റുകള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മുന്‍വര്‍ഷങ്ങളില്‍ അരങ്ങേറിയ വസ്ത്രധാരണ തെറ്റുകള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തപ്പോള്‍...

ബ്ലാങ്കാ ബ്ലാങ്കോ
കഴിഞ്ഞ വര്‍ഷം മാല്ഫംഗ്ഷനിംഗ് എന്ന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വന്നത് ബ്ലാങ്കോ ബ്ലാങ്കോ എന്ന താരമാണ്. തുടയുടെ മേല്‍ വശത്ത് വരെ കീറലുള്ള ഗൗണ്‍ ആണ് ഇവര്‍ ധരിച്ചിരുന്നത്. എന്നാല്‍ റെഡ് കാര്‍പ്പറ്റില്‍ എത്തിയ ഇവരുടെ സ്വകാര്യഭാഗങ്ങള്‍ നിമിഷ നേരം കൊണ്ട് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. തുടയുടെ മേല്‍ഭാഗം വരെയുള്ള സ്ലിറ്റ് അല്പം കൂടുതല്‍ കീറിപ്പോയതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

മറായ കേറി
89-മത് അക്കാഡമി അവാര്‍ഡിനു ശേഷം ഏറ്റവും പ്രശ്നത്തിലായ താരമാണ് മറായ കേറി. അവരുടെ ഗൗണ്‍ തന്നെയാണ് അവര്‍ക്ക് പണി നല്‍കിയത്. സ്തനങ്ങള്‍ മുഴുവന്‍ പുറത്ത് കാണുന്ന രീതിയിലുള്ള ഗൗണ്‍ ആണ് അവര്‍ ധരിച്ചത്. മാത്രമല്ല ഗൗണിന്റെ സ്ലിറ്റിലൂടെ ക്യാമറകണ്ണുകള്‍ അവരുടെ സ്വകാര്യഭാഗം മുഴുവന്‍ ഒപ്പിയെടുത്തു.

എമ്മ സ്റ്റോണ്‍
2017-ല്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയ നടിയാണ് എമ്മ സ്റ്റോണ്‍. ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിനാണ് ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് എമ്മ സ്വന്തമാക്കിയത്. എന്നാല്‍ 2015-ലെ ഓസ്കാര്‍ വേദിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ എമ്മക്ക് വസ്ത്രധാരണത്തില്‍ കേള്‍ക്കേണ്ടി വന്നു. തന്റെ അടിവസ്ത്രം മുഴുവന്‍ പുറത്ത് കാണിക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്.

ജെന്നിഫര്‍ ലോപ്പസ്
ജെന്നിഫര്‍ ലോപ്പസിന് എപ്പോഴും ഒരു പ്രത്യേക ഇടം ഓസ്കാര്‍ വേദിയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അവര്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് വസ്ത്രധാരണ രീതിയിലെ തെറ്റുകളിലൂടെയാണ്. ക്ലീവേജ് കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് എപ്പോഴും ജെന്നിഫര്‍ ധരിക്കാറുള്ളത്. എന്നാല്‍ മാറിടം മൊത്തത്തില്‍ കാണുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു ജെന്നിഫറിന്റേത്.

ഗ്യൂനെത് പാല്‍ത്രോ
അടിവസ്ത്രം ധരിക്കാതെയാണ് 2002-ലെ ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ ഇവരെത്തിയത്. യാതൊരു വിധത്തിലുള്ള ചമ്മലും പ്രശ്നങ്ങളും അവരുടെ മുഖത്തുണ്ടായിരുന്നില്ല. അത്രയധികം ആത്മവിശ്വാസത്തോടെയാണ് അവര്‍ ആ വസ്ത്രധാരണത്തെ കണ്ടത്. എന്നാല്‍ ക്യാമറകണ്ണുകള്‍ അവരെ ഒപ്പിയെടുത്തത് ഈ ഒരു കാരണത്താലാണ്.



Click it and Unblock the Notifications
