Just In
- 50 min ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
- 3 hrs ago
മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം
- 4 hrs ago
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- 5 hrs ago
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
Don't Miss
- Movies
മധുവിധു തീരുംമുമ്പേ തിരിച്ചടി; കല്യാണിയേയും കിരണിനേയും വീട്ടില്‍ നിന്നിറക്കിവിട്ട് രാഹുല്‍
- News
ഗ്യാൻവാപി വിഷയം; ഔറംഗസേബിനെ വർഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമമെന്ന് കെടി ജലീൽ
- Sports
IPL 2022: 'പാതി വഴിയില്‍ ധോണി നായകനായിട്ട് കാര്യമില്ല', സിഎസ്കെയുടെ പിഴവ് ചൂണ്ടിക്കാട്ടി ഭാജി
- Technology
റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
- Automobiles
കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാൻ TVS
- Finance
മികച്ച പാദഫലം; ഓഹരിയുടമകള്‍ക്ക് 275 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി; കൈവശമുണ്ടോ?
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
പ്രൊഫഷണല്‍ മോഡലുകളെ വെല്ലും ഈ പെണ്‍കുട്ടി
കൊച്ചിയില്‍ പോയിട്ടുള്ള എല്ലാവരും കണ്ടിട്ടുണ്ട് വഴിയോരത്ത് കച്ചവടം നടത്തുന്ന ആളുകളെ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവരിലൊരാള്‍. ഫാഷന്‍ അല്ലെങ്കില്‍ ഫോട്ടോഷൂട്ട് എന്ന് നമ്മള് പറയുമ്പോള്‍ പലപ്പോഴും ആദ്യം ഓര്‍മ്മ വരുന്നത് പ്രൊഫഷണല്‍ മോഡലുകളേയോ അല്ലെങ്കില്‍ സിനിമാ താരങ്ങള്‍ എന്നിവരെയാണ്. കൊച്ചിയില്‍ ഇടപ്പള്ളി സിഗ്നലില്‍ ചൂടും വെയിലും പൊടിയുമേറ്റ് മൊബൈല്‍ ഫോണ്‍ ഹോള്‍ഡറുകളും കുടകളും മറ്റും വിറ്റ് കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിക്കൊണ്ടിരിക്കുന്നത്.
ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന തരത്തിലാണ് അസ്മാന് എന്ന പെണ്‍കുട്ടി നിറഞ്ഞ് നില്‍ക്കുന്നത്. മോഡലുകളും സിനിമാ താരങ്ങളും മാത്രം അടക്കിവാണിരുന്ന ഈ മേഖലയില്‍ ഇന്ന് കഴിവുള്ള പെണ്‍കുട്ടി തന്നെയാണ് താരം. ഒരാളുടെ മേക്കോവര്‍ എങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കി തരുകയാണ് ഈ ചിത്രങ്ങളിലൂടെ. ഇവരുടെ ഈ ചിത്രം പകര്‍ത്തിയതാകട്ടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയാണ്. അസ്മാനെ തന്റെ ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ന് ഇദ്ദേഹം.
വെയിലേറ്റ് മങ്ങിയ മുഖത്ത് മേക്കപിന്റെ തിളക്കം വന്നതോടെ അസ്മാന് ആത്മവവിശ്വാസവും ഇരട്ടിയായി. ക്യാമറക്ക് മുന്നിലെത്തിയോടെ അസ്മാന് വേറൊരാളായി മാറുകയായിരുന്നു. പോസുകളൊക്കെ ആദ്യം പറഞ്ഞ് കൊടുക്കേണ്ടി വന്നെങ്കിലും പിന്നീട് യാതൊരു വിധത്തിലുള്ള പരിഭ്ര മം ഇല്ലാതെയാണ് ഇവര്‍ പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന തരത്തില്‍ പോസ് ചെയ്തത്. മഹാദേവന് തമ്പിയുടെ ഫോട്ടോയും വീഡിയോയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവയെല്ലാം ഇന്ന്.
കൊച്ചിയിലെ യാത്രക്കിടയില്‍ സിഗ്നലില്‍ നിന്നാണ് സാധനങ്ങള്‍ വില്‍ക്കുന്നതിനിടയിലാണ് ഇത്തരം ഒരു കാഴ്ച കണ്ടതും. അതില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയെ സെലക്റ്റ് ചെയ്തതും എന്നാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പി പറയുന്നത്. അസ്മന്റെ സ്വാഭാവിക സൗന്ദര്യത്തെ എടുത്ത് കാണിക്കുന്ന തരത്തിലുള്ള മേക്കപ് ആണ് മേക്ക് ആര്‍ട്ടിസ്റ്റായ പ്രബിന് തോമസ് ചെയിതിരിക്കുന്നത്. വസ്ത്രാലങ്കാരം അയനാ ഡിസൈന്‍സും സ്റ്റൈലിംങ് ബബിത ബഷീറുമായിരുന്നു.