Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
സില്‍ക്ക് സാരിയില്‍ തിളങ്ങി ഐശ്വര്യ
റിലീസാകാന്‍ പോകുന്ന സരബ്ജിത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ അഹമ്മദാബാദില്‍ അടുത്തിടെ നടക്കുകയുണ്ടായി. ഇവിടെ സാരിയില്‍ കിടിലന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത് ആരാണ് എന്ന് ഊഹിക്കാനാകുമോ?

ഐശ്വര്യാറായ് തന്നെ! ഇകായ ബനാറസിന്റെ ഒരു സില്‍ക്ക് സാരിയിലായിരുന്നു മിസിസ്. ജൂനിയര്‍ ബച്ചന് പ്രത്യക്ഷപ്പെട്ടത്.ഓറഞ്ച്, പിങ്ക് ഷേഡുകളിലുള്ള സാരിയില്‍ നിറയെ സ്വര്‍ണ്ണ ജറിയിലുള്ള വര്‍ക്ക് ഉണ്ട്. തെളിഞ്ഞ പിങ്ക് നിറവും ഓറഞ്ച് പല്ലുവും തിളക്കമുള്ള പിങ്ക് ബ്ലൗസിനോട് ഏറെ യോജിക്കുന്നതാണ്.

ഇതിനൊപ്പം ചാന്ദ് ബാലികളും,ജെഹ്ന ജ്വല്ലറിയില്‍ നിന്നുള്ള സ്വര്‍ണ്ണം കൊണ്ടുള്ള തടിച്ച വളകളും രണ്ടു കയ്യിലും ഐശ്വര്യ ധരിച്ചിരുന്നു. മേക്കപ്പും, തലമുടിയില്‍ ഒരു ബണ്ണും മുല്ലപ്പൂക്കളുമുള്ള കേശാലങ്കാരവും തികച്ചും പരമ്പരാഗത ശൈലിയിലായിരുന്നു.

ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും നെറ്റിയില്‍ ചെറിയ പൊട്ടുമുള്ള വളരെ ലളിതമായ മേക്കപ്പ് ആയിരുന്നു ഐശ്വര്യയുടേത്. ഐശ്വര്യയുടെ ഈ ആകര്‍ഷകമായ സില്‍ക്ക് സാരി ലുക്കിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?




Click it and Unblock the Notifications

