Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
അവസാനം ശ്രീദേവിയില്ലാതെ ജാന്‍വി എത്തി
ബോളിവുഡിനെ ആകെ പിടിച്ചുലച്ച സംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ മരണത്തിനു ശേഷം കപൂര്‍ കുടുംബം ആ തകര്‍ച്ചയില്‍ നിന്ന് മുക്തമാവാന്‍ കുറേയധികം സമയമെടുത്തു. മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലെ താരറാണിയാവണമെന്നത് ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ശ്രീദേവിക്ക് മകള്‍ ജാന്‍വിയുടെ ആദ്യ സിനിമയായ ധടകിന്റെ ട്രെയ്ലര് കാണുന്നതിനു പോലുമുള്ള ഭാഗ്യമുണ്ടായില്ല. ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന ജാന്‍വിയുടെ ആദ്യ സിനിമ ധടകിന്റെ ട്രെയ്ലര് ഔദ്യോഗികമായി പുറത്തിറക്കി ഇന്ന്.

ബോളിവുഡ് കാത്തിരുന്ന സുന്ദരിയാണ് ജാന്‍വി എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്ക് സുന്ദരിയായാണ് ജാന്‍വി ഫംഗ്ഷന് എത്തിയത്. ജാന്‍വിയുടെ ലുക്ക് തന്നെയായിരുന്നു ഈ പരിപാടിയില്‍ എല്ലാവരും പകര്‍ത്തിയത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്ക് സുന്ദരിയായാണ് അവര്‍ ചടങ്ങിനെത്തിയത്. ജാന്വിയോടൊപ്പം അച്ഛന് ബോണി കപൂറും അനിയത്ത് ഖുഷി കപൂറും ഉണ്ടായിരുന്നു. ഇളം പച്ച നിറത്തിലുള്ള ഒരു അനാര്‍ക്കലിയായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. യാതൊരു വിധത്തിലുള്ള താരജാഡകളും ഇല്ലാതെ തന്നെയാണ് ജാന്‍വി ചടങ്ങിനെത്തിയത്. വളരെ ലളിതമായ രീതിയില്‍ വസ്ത്രം ധരിച്ച ജാന്‍വി തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. അമ്മയുടെ മരണശേഷം ജാന്‍വി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വളരെ ലളിതമായ വസ്ത്രത്തിലായിരുന്നു ജാന്‍വി എത്തിയിരുന്നത്.

ഇളം പച്ച നിറത്തിലുള്ള അനാര്‍ക്കലിയില്‍ ഫുള്‍സ്ലീവ് ആയിരുന്നു. ഇതിലെ പിങ്ക് നിറവും വസ്ത്രത്തിന്റെ മാറ്റ് കൂട്ടി. ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രമായിരുന്നു അത്. ഹീല്‍ ഉള്ള ചെരുപ്പും വസ്ത്രത്തിനു ചേരുന്ന തരത്തിലുള്ള ആഭരണങ്ങളുമായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. മുടി കെട്ടാതെ പരത്തിയിട്ടിരുന്നു. ധടകിന്റെ ഓഡിയോ റിലീസിന് ചടങ്ങില്‍ ജാന്‍വിയുടെ സഹോദരി ഖുഷിയും എത്തിയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്ക് ആണ് ഖുഷി ധരിച്ചിരുന്നത്. മാത്രമല്ല മിതമായ മേക്കപ് ധരിച്ചാണ് അവര്‍ എത്തിയത്.




Click it and Unblock the Notifications
