Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
നീലസാരിയില്‍ സുന്ദരിയായി ഭാവന
ഭാവന എന്നും മലയാള സിനിമയുടെയും മലയാളി ആരാധകരുടേയും പ്രിയതാരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. വിവാഹ ശേഷം ബാംഗ്ലൂരിലേക്ക് താമസം മാറ്റിയെങ്കിലും എന്നും ഭാവനയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകര്‍ ഇന്നും ഉണ്ട്. തന്റെ പുതിയ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുന്നതിനും ഭാവന മടി കാണിക്കാറില്ല.
മലയാള സിനിമയില്‍ ഇപ്പോള്‍ അത്രക്ക് കാണാറില്ലെങ്കിലും കന്നട സിനിമയില്‍ ഭാവന വീണ്ടും തന്റെ ചുവടുറപ്പിച്ചിരിക്കുകയാണ് 96 കന്നട പതിപ്പായ 99ലൂടെ തൃഷ ചെയ്ത് അനശ്വരമാക്കി വെച്ച കഥാപാത്രം തന്റെ കൈക്കുള്ളില്‍ സുരക്ഷിതമാണെന്ന് ഭാവന തെളിയിക്കുകയാണ്. എന്നാല്‍ ഇന്ന് അതൊന്നുമല്ല ഫാഷന്‍ ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ് ഭാവന ഇന്ന്. ഇളം നീല നിറത്തിലുള്ള സാരി ധരിച്ച് നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
courtesy: instragram
സുന്ദരിയായി ഭാവന
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. എന്നും പ്രേക്ഷകന് കേള്‍ക്കാനും അറിയാനും ഇഷ്ടമുള്ള ഒരു താരമാണ് ഭാവന എന്ന കാര്യത്തില്‍ സംശയം വേണ്ട.

സുന്ദരിയായി ഭാവന
കല്ലു വെച്ച ഒരു കമ്മല്‍ മാത്രമാണ് ആഭരണങ്ങളുടെ കൂട്ടത്തില്‍ ഭാവന അണിഞ്ഞിരിക്കുന്നത്. ഇതിലൂടെ തന്നെ നല്ല പക്വത തോന്നുന്ന ലുക്ക് തന്നെയാണ് ഈ ചിത്രത്തില്‍ ഭാവനക്കുള്ളത്.

സുന്ദരിയായി ഭാവന
മാലകളൊന്നും താരം ഇട്ടിട്ടില്ല. വാച്ച് മാത്രമാണ് താരം ധരിച്ചിട്ടുള്ളത്. മുല്ലപ്പൂവും ധരിച്ചിട്ടുണ്ട്. ഒരു കന്നട ലുക്കിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

സുന്ദരിയായി ഭാവന
2018-ലാണ് ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും വിവാഹിതരായത്. വിവാഹത്തിന് ഭാവന ഒരുങ്ങിയ ലുക്കും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.



Click it and Unblock the Notifications
