Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓസ്കാര്:റെഡ്കാര്പ്പറ്റില് മെറില്സ്ട്രീപ് താരം
വ്യത്യസ്ത ഡിസൈനറുകളുടെ വ്യത്യസ്ത ലുക്കില് മെറില് സ്ട്രീപ്പ് റെഡ് കാര്പ്പറ്റില് എത്തിയപ്പോള്
മെറില് സ്ട്രീപ്പ് ഇല്ലാതെ ഒരു ഓസ്കാര് ഇല്ല എന്ന് തന്നെ പറയാം. അക്കാദമി പുരസ്കാരങ്ങളുടെ ചരിത്രത്തില് നിരവധി തവണയാണ് മെറില് സ്ട്രീപ്പ് ഇടം നേടിയത്. അതിലുപരി മൂന്ന് തവണ മികച്ച നടിക്കുള്ള ഓസ്കാര് അവാര്ഡും സ്വന്തമാക്കി. ഇതിലെല്ലാമുപരി എപ്പോഴും ശ്രദ്ധേയമായത് അവരുടെ ലുക്ക് തന്നെയാണ്.
എന്തായാലും റെഡ് കാര്പ്പറ്റില് ഇത്തവണയും ദി പോസ്റ്റ് എന്ന ചിത്രവുമായാണ് മെറില് സ്ട്രീപ്പ് ഈ വര്ഷം ഓസ്കാറിന് എത്തുന്നത്. എന്നാല് അതിലെല്ലാമുപരി അവരുടെ ലുക്ക് തന്നെയാണ് എപ്പോഴും ചരിത്രത്തിലും മാധ്യമങ്ങളിലും ഇടം നേടാറുള്ളത്. വ്യത്യസ്ത ഡിസൈനറുകളുടെ വ്യത്യസ്ത ലുക്കില് മെറില് സ്ട്രീപ്പ് റെഡ് കാര്പ്പറ്റില് എത്തിയപ്പോള്.

എലി സാബ്-2017
89-ാമത് അക്കാഡമി അവാര്ഡില് മെറില് സ്ട്രീപ്പ് റെഡ് കാര്പ്പറ്റില് എത്തിയത് എലി സാബ് ഡിസൈന് ചെയ്ത് വസ്ത്രത്തിലാണ്. ഷോള്ഡര് ഇല്ലാത്ത റോയല് ബ്ലൂ ഗൗണ് ഇവരുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടി. ഈ ഗൗണിന്റെ താഴ്ഭാഗമാവട്ടെ ട്രൗസര് കണക്കെ ഉള്ള ഒന്നായിരുന്നു.

ലാന്വിന് - 2015
ഫ്രാന്സിലെ ഏറ്റവും വലിയ ഡിസൈനര് ഹൗസ് എന്ന് തന്നെ വേണമെങ്കില് ലാന്വിനെ പറയാവുന്നതാണ്. 87- അക്കാഡമി അവാര്ഡില് മെറില് സ്ട്രീപ്പ് എത്തിയത് ഏക നിറത്തിലായിരുന്നു. കറുപ്പായിരുന്നു ഇതില് എടുത്ത് പറയേണ്ട ഒന്ന്. മാക്സി സ്കര്ട്ട് ധരിച്ച് മുകളില് വെളുത്ത നിറത്തിലുള്ള ടോപ്പ് ധരിച്ചായിരിരുന്നു മെറില് സ്ട്രീപ്പ് റെഡ് കാര്പ്പറ്റില് തിളങ്ങിയത്.

ലാന്വിന് -2014
വീണ്ടും അത്ഭുതം കാണിച്ചത് ലാന്വിന് തന്നെയായിരുന്നു. അതും 2014-ല്. മെറില് സ്ട്രീപ്പ് 2014-ല് ധരിച്ച വസ്ത്രം ഡിസൈന് ചെയ്തതും ലാന്വിന് തന്നെയായിരുന്നു. ഓഫ് ഷോള്ഡര് ക്രീം കളര് ടോപ്പും കറുപ്പ് നിറത്തിലുള്ള സ്കര്ട്ടും ആിരുന്നു ഇവരുടെ വേഷം. ഇതിന് ചേരുന്ന വിധത്തിലുള്ള കല്ല് വെച്ച ബെല്റ്റും ഇവര് ധരിച്ചിരുന്നു.

ചാനല്- 2013
ഓസ്കാര് വേദിയില് 2013-ല് മെറില് സ്ട്രീപ്പ് എത്തിയത് ചാനല് ഡിസൈന് ചെയ്ത ജംമ്പ് സ്യൂട്ടില് ആണ്. വസ്ത്രത്തിന് മാച്ച് ആവുന്ന് കമ്മലുകളും വളകളും ഇവര് അണിഞ്ഞിരുന്നു.

ആല്ബര് എല്ബാസ്-2012
ഓസ്കാര് വേദിയില് ഏറ്റവും കൂടുതല് തിളങ്ങിയ ഒരു വസ്ത്രമായിരുന്നു മെറില് സ്ട്രീപ്പിന്റേത്. ഗോള്ഡന് നിറത്തിലുള്ള ഗൗണ് അണിഞ്ഞാണ് ഇവര് എത്തിയത്. പതിവിലും സുന്ദരിയായിരുന്നു അവര് ഓസ്കാര് വേദിയില്.



Click it and Unblock the Notifications
