അനുഷ്‌കയും വിരാടും വിവാഹദിനത്തില്‍

Posted By:
Subscribe to Boldsky
Virat Kohli - Anushka Sharma wedding: देखें दुल्हन की मंडप में ENTRY, विराट हुए EMOTIONAL | Boldsky

ബോളിവുഡിന്റെ പ്രിയനടി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിവാഹം. പരസ്യ ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ക്രിക്കറ്റ് - ബോളിവുഡ് ബന്ധത്തിലേക്ക് ഇത് മാറുകയായിരുന്നു. നാലു വര്‍ഷത്തെ പ്രണയം സംഭവ ബഹുലമായിരുന്നു.

anushka sharma and virat kohli are married

ക്രിക്കറ്റ് വേദികളിലും മറ്റ് പരിപാടികള്‍ക്കും ഇരുവരും ഒന്നിച്ച് തന്നെ നിരവധി തവണ പ്രത്യക്ഷപ്പെട്ടത് പലരിലും സംശയമുയര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് അനുഷ്‌കയെ താലി ചാര്‍ത്തിയിരിക്കുകയാണ് കോഹ്ലി.

anushka sharma and virat kohli are married

ഇനി ഈ പ്രണയ യാത്രയില്‍ ഞങ്ങളൊന്നിച്ച് എല്ലാവര്‍ക്കും നന്ദി എന്ന് വിവാഹ ശേഷം കോഹ്ലി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

anushka sharma and virat kohli are married

വിരുഷ്‌ക എന്ന ഹാഷ് ടാഗുമായി പതിനായിരങ്ങളാണ് ഇത് റീ ട്വീറ്റ് ചെയ്തത്. പരമ്പരാഗത രീതിയില്‍ തന്നെയായിരുന്നു വിവാഹം. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ് ഷേര്‍വാണി ധരിച്ചായിരുന്നു വിരാട് എത്തിയത്.

anushka sharma and virat kohli are married

ഗോള്‍ഡന്‍ കുന്ദന്‍ വര്‍ക്കുകള്‍ ചെയ്ത് ആഭരണങ്ങളും പരമ്പരാഗത എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ലെഹങ്കയുമാണ് അനുഷ്‌ക വിവാഹ ദിനത്തില്‍ തിരഞ്ഞെടുത്തത്.

anushka sharma and virat kohli are married

കോഹ്ലിയെ വിവാഹമാല്യം അണിയിക്കാന്‍ കഷ്ടപ്പെടുന്ന അനുഷ്‌കയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരുന്നു. വിരുഷ്‌ക എന്ന ഹാഷ്ടാഗുകള്‍ അപ്പോഴേക്കും ഒരു തരംഗമായി മാറിയിരുന്നു.

anushka sharma and virat kohli are married
anushka sharma and virat kohli are married
anushka sharma and virat kohli are married
anushka sharma and virat kohli are married

English summary

anushka sharma and virat kohli are married

anushka sharma and virat kohli are married read on.
Story first published: Tuesday, December 12, 2017, 10:32 [IST]