Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ട്രെഡീഷണൽ ലുക്കിൽ മണവാട്ടിയായി ഭാമ
മലയാളത്തിന്റെ പ്രിയനടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുൺ ആണ് വരൻ. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് പങ്കെടുത്തിരുന്നു. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയാണ് ഭാമ സിനിമാ രംഗത്ത് എത്തിയത്. 2016-ൽ അഭിനയിച്ച മറുപടിയാണ് മലയാളത്തിൽ ഭാമ അഭിനയിച്ച അവസാന ചിത്രം.

ഭാമ പതിവിലും സുന്ദരിയായാണ് വിവാഹ ദിനത്തിൽ തിളങ്ങിയത്. ഭാമ മെഹന്ദിയിലും വിവാഹ നിശ്ചയത്തിനും എല്ലാം സുന്ദരിയായിരുന്നെങ്കിലും അതിൽ അൽപം കൂടി സുന്ദരിയായിരുന്നു ഭാമ വിവാഹ ദിനത്തില്‍. ഭാമയുടെ ലുക്കിനെക്കുറിച്ച് നോക്കാം.
കാഞ്ചീപുരം പട്ടിന്റെ തിളക്കത്തിൽ ഭാമ അതീവ സുന്ദരിയായിരുന്നു. കുങ്കുമചുവപ്പിന്റെ നിറമുള്ള കാഞ്ചീപുരം സാരിയായിരുന്നു വിവാഹത്തിന് ഭാമ അണിഞ്ഞിരുന്നത്. പട്ടിൽ പൊതിഞ്ഞ സാരിയുടെ പല്ലുവിലായിരുന്നു എല്ലാ വര്‍ക്കും. കൈനീട്ടി ഇറക്കിയ ബ്ലൗസായിരുന്നു സാരിയോടൊപ്പം ചേര്‍ന്നിരുന്നത്. ആഭരണങ്ങളിലെ മിതത്വം തന്നെയാണ് ഇവിടേയും കാണാന്‍ സാധിച്ചത്.

സാധാരണ ആർഭാടക്കല്ല്യാണം പോലെ ധാരാളം ആഭരണങ്ങൾ അണിഞ്ഞല്ല ഭാമ വിവാഹപ്പന്തലിലേക്ക് എത്തിയത്. മിതമായ ട്രെഡീഷണൽ ആഭരണങ്ങളായിരുന്നു ഭാമ അണിഞ്ഞിരുന്നത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങൾ ആണ് ധരിച്ചതെങ്കിലും അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയായിരുന്നു.

വലിയ ജിമിക്കിയും അതോടനുബന്ധിച്ച് തന്നെ മേൽക്കമ്മലും ധരിച്ചിരുന്നു. കൂടാതെ തലയില്‍ ചുട്ടിയോടൊപ്പം സൂര്യനേയും ചന്ദ്രനേയും ധരിച്ച് ബ്രാഹ്മണ ലുക്കിലായിരുന്നു ഭാമ വിവാഹപ്പന്തലിൽ എത്തിയത്. ഇരുകൈകളിലും കുപ്പിവളകൾ ഉൾപ്പടെ സ്വർണ വളകൾ ധരിച്ചിരുന്നു. കൈനിറയെ വളകൾ അണിഞ്ഞതും ഭാമയെ കൂടുതൽ സുന്ദരിയാക്കി. തലനിറയെ പൂവും, മിതമായ മേക്കപ്പും വിവാഹ ദിനത്തിലെ ഭാമയെ സുന്ദരിയാക്കി എന്ന് പറയേണ്ടതില്ലല്ലോ.




Click it and Unblock the Notifications

