Latest Updates
-
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ
ആനന്ദ് -രാധിക വിവാഹം: ലോകം കണ്ട സെലിബ്രിറ്റി വിവാഹത്തിനെത്തിയ അതിഥികള്‍
ലോകം കണ്ട ഏറ്റവും വലിയ വിവാഹത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് അവസാനമായിരുന്നു ആനന്ദ്-രാധിക വിവാഹത്തോടെ നടന്നത്. ലോകം കണ്ട പല സെലിബ്രിറ്റികളും വിവാഹത്തിനായി എത്തിത്തുടങ്ങി. മുംബൈ ബികെസിയിലെ ജിയോ സെന്ററില്‍ വച്ചാണ് ആനന്തിന്റെയും രാധികയുടെയും വിവാഹം നടന്നത്.
ബോളിവുഡ് സെലിബ്രിറ്റികള്‍, ഹോളിവുഡ് സെലിബ്രിറ്റികള്‍, വിവിധ തലങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാര്‍, ടെക് വ്യവസായ പ്രമുഖര്‍, കൂടാതെ യുഎസ് റിയാലിറ്റി ഷോകളിലെ താരങ്ങള്‍ എന്നിവരെല്ലാം ആനന്ദിനേയും രാധികയേയും അനുഗ്രഹിക്കാനായി എത്തിയിരുന്നു. പലരും ട്രെഡീഷണല്‍ വസ്ത്രങ്ങളിലാണ് എത്തിയതെന്നതും ശ്രദ്ധേയമായി.
പ്രിയങ്കയും നിക്കും
പ്രിയങ്കയും നിക്കും പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. ഏവരുടേയും ശ്രദ്ധാകേന്ദ്രം തന്നെയായിരുന്നു ഇരുവരും എന്ന് പറയാം.

ഖുഷി കപൂര്‍
പച്ച നിറത്തിലുള്ള ലെഹംങ്കയണിഞ്ഞാണ് ഖുഷി ആനന്ദ് - രാധിക വിവാഹത്തിന് എത്തിയത്. അതിനനുസരിച്ചുള്ള നെക്ക് പീസും, കമ്മലും ബ്രേസ്ലെറ്റും ആയിരുന്നു ധരിച്ചിരുന്നത്.
ജോണ്‍ സിന
ആനന്ദിന്റെയും രാധികയുടെയും വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ ജോണ്‍ സീന പരമ്പരാഗതമായ നീല നിറത്തിലുള്ള സ്യൂട്ടിലാണ് എത്തിയത്.

അനന്യപാണ്ഡേ
ആനന്ദ്- രാധിക വിവാഹത്തിനായി എത്തിയത് മഞ്ഞ നിറത്തിലുള്ള ലെഹങ്കയണിഞ്ഞാണ്. ഈ വസ്ത്രത്തില്‍ അതിസുന്ദരിയായാണ് ഇവര്‍ എത്തിയത്.
ജാക്കി ഷ്റോഫ്
ആനന്ദിന്റേയും രാധികയുടേയും വിവാഹത്തിനെത്തിയ ജാക്കി ഷ്റോഫ് ലുക്കില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാം.
സാറാ അലിഖാന്
ആനന്ദിന്റേയും രാധികയുടെയും വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ സാറാ അലിഖാനും ഇബ്രാഹിം അലിഖാനും ലുക്കിന്റെ കാര്യത്തില്‍ എല്ലാവരേയും പിന്തള്ളി എന്ന് തന്നെ പറയാം.

നിരവധി താരങ്ങള്‍
ഇവരെക്കൂടാതെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തി. മുംബൈയിലെ വസതിയില്‍ ഏകദേശം വൈകുന്നേരം നാല് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. രാത്രി 10 മണിയോടെയായിരുന്നു മുഹൂര്‍ത്തം. ചലച്ചിത്ര രംഗത്ത് നിന്ന് അമിതാഭ് ബച്ചനും കുടുംബവും, അനില്‍ കപൂര്‍, മാധുരി, വിദ്യാബാലന്, രേഖ തുടങ്ങി വിരവധി പ്രമുഖര്‍ പങ്കെടുത്തു. നയന്‍താര, പൃത്ഥ്വിരാജ് എന്നിവരുടേയും സാന്നിധ്യം ശ്രദ്ധേയമായി. മംമ്താ ബാനര്‍ജി, പ്രിയങ്ക ചോപ്ര, നിക് ജോനാസ് തുടങ്ങിയവരും വിവാഹത്തിനെത്തി.



Click it and Unblock the Notifications

