Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പഴയ സാരികള്‍ ഇനി കിടിലന്‍ ലുക്കിലേക്ക് മാറ്റാം
നിങ്ങളുടെ പക്കല്‍ പഴയ സാരികള്‍ കിടക്കുന്നുണ്ടോ, അത് എന്തുചെയ്യണമെന്ന കണ്‍ഫ്യൂഷനിലാണോ? എന്നാല്‍ ഇനി പഴയ സാരികള്‍ വീണ്ടും ഉപയോഗിക്കാനുള്ള അഞ്ച് അത്ഭുതകരമായ ആശയങ്ങള്‍ ഈ ലേഖനത്തിലുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട സാരികള്‍ക്ക് പുതുജീവന്‍ നല്കാന് ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. അത്രയധികം മികച്ച ഓപ്ഷനുകളാണ് ഈ ലേഖനത്തില്‍ പറയുന്നത്.
കുഷ്യന് കവറുകള്‍
പഴയ സാരികള്‍ പുനരുപയോഗിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം കുഷ്യന് കവറുകള്‍ ഉണ്ടാക്കുക എന്നതാണ്. സാരികളുടെ ചടുലമായ നിറങ്ങളും സങ്കീര്‍ണ്ണമായ ഡിസൈനുകളും നിങ്ങളുടെ സ്വീകരണമുറിക്ക് ചാരുത പകരും. സാരി ഫാബ്രിക് ആവശ്യമുള്ള വലുപ്പത്തില്‍ മുറിക്കുക, അരികുകള്‍ തുന്നിച്ചേര്‍ക്കുക, ഒരു സിപ്പര്‍ അല്ലെങ്കില്‍ ബട്ടണുകള്‍ ചേര്‍ക്കുക. നല്ല അടിപൊളി കുഷ്യന് കവറുകള്‍ തയ്യാര്‍.

കര്ട്ടനുകളാക്കി മാറ്റാം
പഴയ സാരികള്‍ മനോഹരമായ കര്ട്ടനുകളാക്കി മാറ്റാം. കനംകുറഞ്ഞ തുണികൊണ്ടുള്ള പ്രകൃതിദത്ത പ്രകാശം നിങ്ങളുടെ വീടിനകത്തേക്ക് കടക്കുന്ന തരത്തില്‍ നല്ല കിടിലന്‍ കര്‍ട്ടനുകള്‍ തയ്യാറാക്കാം. ഇത് നല്ല ആകര്‍ഷകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. നിങ്ങളുടെ ജനാലകള്‍ക്ക് എത്ര വലിയ കര്ട്ടന് വേണം എന്നതനുസരിച്ച് സാരി മുറിക്കുക, അരികുകള്‍ മടക്കി തുന്നാവുന്നതാണ്. എളുപ്പത്തില്‍ തൂക്കിയിടാന്‍ നിങ്ങള്‍ക്ക് കര്ട്ടന് വളയങ്ങളും ചേര്‍ക്കാം.
ഒരു ഡ്രസ് ഡിസൈന്‍ ചെയ്യുക
നിങ്ങളുടെ പഴയ സാരി സ്റ്റൈലിഷ് ഡ്രസ്സാക്കി മാറ്റൂ. സാരിയുടെ മെറ്റീരിയലിനെ ആശ്രയിച്ച്, നിങ്ങള്‍ക്ക് ഒരു സാധാരണ വസ്ത്രം മുതല്‍ മനോഹരമായ സായാഹ്ന ഗൗണ്‍ വരെ എന്തും തയ്യാറാക്കാം. നിങ്ങളുടെ തയ്യല്‍ കഴിവുകളില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ഒരു തയ്യല്‍ക്കാരനെ സമീപിക്കുക. ഈ രീതിയില്‍, നിങ്ങള്‍ക്ക് ന്ല്ല ക്രിയേറ്റീവ് ആയ വസ്ത്രം തയ്യാറാക്കാവുന്നതാണ്.

ഒരു പുതപ്പ് ഉണ്ടാക്കുക
നിങ്ങള്‍ക്ക് നിരവധി പഴയ സാരികള്‍ ഉണ്ടെങ്കില്‍, ഒരു പുതപ്പ് ഉണ്ടാക്കുന്നത് ശ്രമിക്കാവുന്നതാണ്. സാരികള്‍ ചതുരാകൃതിയിലോ മറ്റ് ആകൃതിയിലോ മുറിച്ച് ഒരുമിച്ച് തുന്നിച്ചേര്‍ത്ത് ഒരു പാച്ച് വര്‍ക്ക് പുതപ്പ് ഉണ്ടാക്കുക. ഇത് വഴി നിങ്ങളുടെ പഴയ സാരികള്‍ പുനരുപയോഗിക്കുക മാത്രമല്ല, തണുപ്പുള്ള രാത്രികള്‍ക്ക് സുഖപ്രദമായ ഒരു പുതപ്പ് നല്‍കുകയും ചെയ്യുന്നു.

ടോട്ട് ബാഗുകള്‍ ഉണ്ടാക്കുക
പഴയ സാരികള്‍ ഉപയോഗിച്ച് സ്റ്റൈലിഷ് ടോട്ട് ബാഗുകള്‍ നിര്‍മ്മിക്കാം. ഈ ബാഗുകള്‍ ഷോപ്പിംഗിനോ കാഷ്വല്‍ ഔട്ടിങ്ങുകള്ക്കോ അനുയോജ്യമാണ്. സാരി ഫാബ്രിക് ബാഗിന്റെ മുന്നിലും പിന്നിലും രണ്ട് ദീര്ഘചതുരങ്ങളായും ഹാന്‍ഡിലുകള്‍ക്ക് രണ്ട് ചെറിയ കഷണങ്ങളായും മുറിക്കുക. അവ ഒരുമിച്ച് തുന്നിച്ചേര്‍ക്കുക, നിങ്ങള്‍ക്ക് ഒരു കിടിലന്‍ ടോട്ട് ബാഗ് തയ്യാറാക്കാം.



Click it and Unblock the Notifications

