Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
പ്രായം 40 കഴിഞ്ഞോ, സ്റ്റൈല്‍ സീക്രട്സ് പരസ്യമാക്കാം, യൗവ്വനം തുളുമ്പും
ഫാഷന്‍ പ്രായഭേദമന്യേ എല്ലാവര്ക്കും വേണ്ടിയുള്ളതാണ് എന്നതില്‍ തര്‍ക്കമില്ല. ചിലര്‍ പക്ഷേ അതിന വളരെ ലളിതമായി കൊണ്ട് നടക്കുമ്പോള്‍ ചിലര്‍ അതിന് വേണ്ട ഗൗരവം നല്കി ഉഷാറാക്കുന്നു. പ്രത്യേകിച്ച് നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളില്‍ സ്റ്റൈലിഷ് ലുക്കിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇനി പറയുന്ന ടിപ്സ് അവരുടെ സ്വാഭാവിക സൗന്ദര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഉയര്‍ന്ന നിലവാരമുള്ള വസ്ത്രങ്ങള്‍ തന്നെയാണ് ആദ്യത്തെ ഘടകം. അതിനായ് എപ്പോഴും ഗുണനിലവാരമുള്ള തുണിത്തരങ്ങളും നന്നായി നിര്‍മ്മിച്ച വസ്ത്രങ്ങളും വാങ്ങുകയു അവ കൂടുതല്‍ കാലം നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അവ നിങ്ങളെ കൂടുതല്‍ സ്റ്റൈലിഷ് ആക്കുന്നു. മാത്രമല്ല നിങ്ങളിലെ ക്ലാസിക് സ്റ്റൈല്‍ പോവുകയും ഇല്ല. എപ്പോഴും നന്നായി ഫിറ്റ് ചെയ്ത ബ്ലേസര്‍, ഒരു ചെറിയ കറുത്ത ടോപ്, പാന്റ്സ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ ലുക്ക് തന്നെ മാറ്റുന്നു. ഇത് നിങ്ങളെ ട്രെന്‍ഡിയാക്കി മാറ്റും.

ശരിയായ ഫിറ്റ് ഉള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക
നന്നായി യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക, അവ ധരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ ആരെയു ഒന്ന് സ്റ്റൈല്‍ ആക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വസ്ത്രങ്ങളുടെ രൂപത്തിലും ഭാവത്തിലും ധരിക്കുന്ന വസ്ത്രങ്ങള്‍ വഴി മാറ്റം വരുത്താം. അതിനായി കൃത്യമായ അളവില്‍ സ്റ്റിച്ച് ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം.
വിവേകത്തോടെ ആക്സസറൈസ് ചെയ്യുക
എത്രയൊക്കെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാലും അതിന് അനുസരിച്ചുള്ള ആക്സസറികള്‍ ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഫ്ളോപ്പ് ആവും. അതുകൊണ്ട് സ്റ്റേറ്റ്മെന്റ് നെക്ലേസുകളോ ഗംഭീരമായ സ്കാര്‍ഫുകളോ പോലുള്ള ശരിയായ ആക്സസറികള്‍ തിരഞ്ഞെടുക്കുന്നത് ഒരു മോഡേണ്‍ ലുക്ക് നല്കുന്നു. എന്നിരുന്നാലും, അത് അമിതമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ന്യൂട്രല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുക
ന്യൂട്രല്‍ നിറങ്ങള്‍ വൈവിധ്യമാര്‍ന്നതും മിക്സ് ചെയ്യാനും ജോഡിയാക്കാനും എളുപ്പമാണ്. കറുപ്പ്, വെളുപ്പ്, നേവി തുടങ്ങിയ ഷേഡുകള്‍ എല്ലായ്പ്പോഴും മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് ഒരു മോഡേണ്‍ ലുക്ക് നല്‍കും.
ട്രെന്‍ഡുകള്‍ മിതമായിരിക്കണം
എപ്പോഴും ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പുറകേ പോവുമ്പോള്‍ അത് അമിതമാകാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ രസകരമായത് പിന്തുടരുന്നത് ന്ല്ലതാണ്. ഇത് ഒരു ക്ലാസിക് ലുക്ക് നിങ്ങള്‍ക്ക് നല്കുന്നു എന്നതാണ് സത്യം.
തുണിത്തരങ്ങള്‍ ശ്രദ്ധിക്കുക
തുണിയുടെ തിരഞ്ഞെടുപ്പ് അത് ധരിക്കുമ്പോള്‍ ഉണ്ടാവുന്ന കംഫര്‍ട്ട് എന്നിവ ശ്രദ്ധിക്കണം. കോട്ടണ്‍, സില്‍ക്ക്, കമ്പിളി തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങള്‍ നല്ലതും സൗകര്യപ്രദവുമാണ്. മാത്രമല്ല അവ എപ്പോഴും കൂടുതല്‍ ആഡംബരത്തോടെ കാണപ്പെടുന്നു.

ഭംഗിയുള്ള രൂപം
നിറമോ ബോഡി ഫീച്ചറുകളോ അല്ല ഭംഗിയെ നിര്‍വ്വചിക്കുന്നത്. നിങ്ങളുടെ വസ്ത്രധാരണം, വൃത്തി, നഖങ്ങളുടെ വൃത്തി, ചര്‍മ്മസംരക്ഷണം എന്നിവ കൃത്യമായിരിക്കണം. പതിവ് ഹെയര്‍കട്ട്, മാനിക്യൂര്‍, ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ എന്നിവയെല്ലാം നടത്തുന്നതിന് ശ്രദ്ധിക്കാം.
സുഖപ്രദമായ ഷൂസ് ധരിക്കുക
മൊത്തത്തിലുള്ള ക്ഷേമത്തിന് സുഖപ്രദമായ ഷൂസ് അത്യാവശ്യമാണ്. സ്റ്റൈലിഷ് എന്നാല്‍ സുഖപ്രദമായ ഷൂസ് എന്നതു കൂടി അര്‍ത്ഥമാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനും അല്പം സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ കാലുകളുടെ ചലനവും കംഫര്‍ട്ടും പ്രദാനം ചെയ്യുന്നു.

ആത്മവിശ്വാസമാണ് പ്രധാനം
ഏറ്റവും പ്രധാനപ്പെട്ട കാര്യം ആത്മവിശ്വാസമാണ്. നിങ്ങള്‍ക്ക് നല്ല കംഫര്‍ട്ട് എന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നു. ആത്മവിശ്വാസം ഏത് വസ്ത്രത്തിലും തിളങ്ങുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
