For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല നാടന്‍ ഇടിച്ചക്ക തോരന്‍ വിഷുവിന് തയ്യാറാക്കാം

|

ചക്ക എന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ചക്ക കൊണ്ട് നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങളാണ് എപ്പോഴും സ്‌പെഷ്യല്‍. അതുകൊണ്ട് തന്നെ ചക്ക മുളപൊട്ടി തുടങ്ങിയാല്‍ തന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഈ വിഷുവിന് ഇടിച്ചക്ക തോരന്‍ അല്‍പം വ്യത്യസ്തമായി തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം. ഇടിച്ചക്ക പാകം ചെയ്ത ശേഷം ചതച്ച് ഇളക്കി തേങ്ങയും കുറച്ച് മസാലകളും ചേര്‍ത്ത് ആവിയില്‍ വേവിച്ച് തയ്യാറാക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാദിഷ്ഠമായ ചക്കത്തോരന്‍ തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവും കഴിക്കാന്‍ വളരെ സ്വാദുള്ളതുമാണ് എന്നതാണ് ഇതിനെ മറ്റ് വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

thoran

ചേരുവകള്‍ :

ഇടിച്ചക്ക : 1
ഇഞ്ചി : 1 ചെറിയ കഷണം
വെളുത്തുള്ളി : 2
ജീരകം : 1/4 ടീസ്പൂണ്‍
പച്ചമുളക് : 2-3 എണ്ണം
ചെറിയ ഉള്ളി : 4-5 എണ്ണം
തേങ്ങ ചിരകിയത് : 1/2 കപ്പ്
ചുവന്ന മുളക് : 2 എണ്ണം
മഞ്ഞള്‍ പൊടി : 1/2 ടീസ്പൂണ്‍
കടുക്: 1/4 ടീസ്പൂണ്‍
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

Vishu special

ഇടിച്ചക്ക തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇടിചക്ക ചെറിയ കഷ്ണങ്ങളാക്കി തൊലി കളഞ്ഞ് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 1-2 വിസില്‍ വേവിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് അത് അടുപ്പില്‍ നിന്ന് മാറ്റി അമ്മിയില്‍ വെച്ച് നല്ലതുപോലെ ഇടിച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് കുറച്ച് ചതച്ച് ചേര്‍ക്കുക. ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, ജീരകം, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ യോജിപ്പിച്ച് നന്നായി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് ചക്കയിലേക്ക് ചേര്‍ക്കുക.

പിന്നീട് ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയ ശേഷ ഉണക്കമുളക് കടുക് കറിവേപ്പില പൊട്ടിക്കുക. ശേഷം തേങ്ങയും ചക്കയും നല്ലതുപോലെ മിക്‌സ് ചെയ്ത് ചെറിയ ചൂടില്‍ വേവിക്കുക. അവസാനം കറിവേപ്പിലയും 1 ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക ഉപ്പ് ആവശ്യത്തിന് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ചിക്കന്‍ കാരറ്റ് കട്‌ലറ്റ്: വായില്‍ കപ്പലോടിക്കും റെസിപ്പിചിക്കന്‍ കാരറ്റ് കട്‌ലറ്റ്: വായില്‍ കപ്പലോടിക്കും റെസിപ്പി

മലബാര്‍ സ്‌പെഷ്യല്‍ അടുക്ക് പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാംമലബാര്‍ സ്‌പെഷ്യല്‍ അടുക്ക് പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാം

English summary

Vishu special: Idichakka Thoran Recipe in Malayalam | Vishu Special Recipe

Vishu special : Idichakka Thoran Recipe in Malayalam : Here we are sharing a special special Idichakka Thoran Recipe. Take a look.
X
Desktop Bottom Promotion