For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴത്തിന് ചപ്പാത്തിക്കൊപ്പം ഒരു സൈഡ് ഡിഷ് പൊട്ടറ്റോ മസാല

|

ഉച്ചഭക്ഷണത്തിന് ഒരു സൈഡ് ഡിഷ് എങ്ങനെ ഉണ്ടാക്കാമെന്ന് എല്ലാവരേയും അങ്കലാപ്പിലാക്കുന്ന ഒന്നാണ്. നിങ്ങള്‍ ഒരു ഉരുളക്കിഴങ്ങ് പ്രേമിയാണോ? എന്നാല്‍ വളരെ നിങ്ങള്‍ക്ക് ലളിതമായ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം. അതാണ് ഉരുളക്കിഴങ്ങ് റോസ്റ്റ. കുട്ടികള്‍ക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉരുളക്കിഴങ്ങ് റോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് അറിയണോ? ഉരുളക്കിഴങ്ങ് റോസ്റ്റിന്റെ ലളിതമായ പാചകക്കുറിപ്പ് ചുവടെയുണ്ട്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

Potato Roast Recipe In Malayalam

പനീര്‍ 65; നല്ല കറുമുറെ കൊറിക്കാംപനീര്‍ 65; നല്ല കറുമുറെ കൊറിക്കാം

ആവശ്യമായ വസ്തുക്കള്‍:

* ഉരുളക്കിഴങ്ങ് - 4

* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍

* മുളകുപൊടി - 1 1/2 ടീസ്പൂണ്‍

* മല്ലിപൊടി - 1/2 ടീസ്പൂണ്‍

* ഗരം മസാല - 1/4 ടീസ്പൂണ്‍

* മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

* മല്ലി - ചെറുതായി

* ഉപ്പ് - ആസ്വദിക്കാന്‍

* എണ്ണ - 1 ടീസ്പൂണ്‍

വറുത്തിടാന്‍:

* കടുക് - 1/2 ടീസ്പൂണ്‍

* വെളുത്തുള്ളി - 4 എണ്ണം

* കറിവേപ്പില - അല്പം

* മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

* ആദ്യം ഉരുളക്കിഴങ്ങ് കുക്കറില്‍ ഇടുക, ശേഷം രണ്ട് വിസില്‍ വന്ന ശേഷം ഓഫ് ചെയ്യാവുന്നതാണ്.

* വിസില്‍ പോകുമ്പോള്‍ കുക്കര്‍ തുറന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക.

* അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വെള്ളം ഒഴിച്ച് നന്നായി ഉരുളക്കിഴങ്ങില്‍ മിക്‌സ് ചെയ്യുക.

* ശേഷം അടുപ്പത്ത് ചീനച്ചട്ടി വെക്കുക, അതില്‍ എണ്ണ ഒഴിക്കുക, ചൂടാകുമ്പോള്‍ കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക.

* എന്നിട്ട് വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇതിലേക്ക് മിക്‌സ് ചെയ്ത് അത് 5-7 മിനിറ്റ് ഇടത്തരം ചൂടില്‍ ഇളക്കുക. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇത് അധികം ഡ്രൈ ആവാതെ നോക്കണം എന്നുള്ളതാണ്.

* അതിനുശേഷം മല്ലിയില മുകളില്‍ വിതറി സ്റ്റൗഓഫ് ചെയ്ത് രുചികരമായ ഉരുളക്കിഴങ്ങ് റോസ്റ്റ് കഴിക്കാവുന്നതാണ്.

image courtesy: naliniscooking

English summary

Potato Roast Recipe In Malayalam

Here we are sharing a side dish recipe of potato roast in malayalam. Take a look.
Story first published: Tuesday, June 29, 2021, 19:17 [IST]
X
Desktop Bottom Promotion