For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരുന്നുകാര്‍ക്ക് നല്‍കാം നല്ല പനീര്‍ ബട്ടര്‍ മസാല

|

ദീപാവലിയുടെ തിരക്കിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പലഹാരങ്ങളും വിഭവങ്ങളും നിങ്ങളുടെ മേശയെ അലങ്കരിക്കുന്ന ദിവസങ്ങളാണിത്. നിങ്ങളുടെ വീട്ടില്‍ അതിഥികളും ബന്ധുക്കളും എത്തുന്ന വേളയാണ് ദീപാവലി. അതിനാല്‍, ഈ ഉത്സവ വേളയില്‍ നിങ്ങളുടെ പാചക കഴിവുകള്‍ കാണിക്കേണ്ടിവരുമെന്ന് പറയാതെ വയ്യ. നിങ്ങളുടെ വിരുന്നുകാരെ സന്തോഷിപ്പിക്കാനും പാചക കഴിവുകളില്‍ നിങ്ങളുടെ വൈദഗ്ധ്യം തെളിയിക്കാനുമായി നിങ്ങള്‍ക്ക് ഒരു കിടിലന്‍ വിഭവം തയാറാക്കാം. അതെ, ഇന്ന് നമുക്ക് പനീര്‍ ബട്ടര്‍ മസാല പരീക്ഷിക്കാം. ഉത്തരേന്ത്യയിലെ ജനപ്രിയ വിഭവമായ പനീര്‍ ബട്ടര്‍ മസാല മലയാളികള്‍ക്കും ഇന്ന് പരിചിതനാണ്. വീട്ടില്‍ എളുപ്പത്തില്‍ പനീര്‍ ബട്ടര്‍ മസാല ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കൂ.

Paneer Butter Masala Recipe In Malayalam

ആവശ്യമുള്ള ചേരുവകള്‍

പനീര്‍ - 500 ഗ്രാം (സമചതുരത്തില്‍ മുറിച്ചത്)
ബട്ടര്‍ - 4 ടീസ്പൂണ്‍
എണ്ണ - 1 ടീസ്പൂണ്‍
കറുവ ഇല - 1
ഗ്രാമ്പൂ - 2 എണ്ണം
കറുവപ്പട്ട - 1 കഷ്ണം
ഉണങ്ങിയ ചുവന്ന മുളക് - 2 എണ്ണം
മല്ലി - 2 ടീസ്പൂണ്‍
സവാള - 1 (അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
തക്കാളി - 3 എണ്ണം
മല്ലിപൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കസൂരി മേഥി (ഉണങ്ങിയ ഉലുവ ഇല) - 1 ടീസ്പൂണ്‍
ക്രീം - 1 ടീസ്പൂണ്‍
വെള്ളം - ½ കപ്പ്

തയാറാക്കേണ്ട വിധം

* ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണയും ഒരു ടീസ്പൂണ്‍ എണ്ണയും ചൂടാക്കുക. * * കറുവ ഇല, ചതച്ച ചുവന്ന മുളക്, ചതച്ച മല്ലി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.
* അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഇടത്തരം തീയില്‍ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക.
* ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മറ്റൊരു 2-3 മിനിറ്റ് വേവിക്കുക.
* ഇനി മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി മിശ്രിതം എന്നി ചേര്‍ക്കുക. ഇടത്തരം തീയില്‍ 5-6 മിനിറ്റ് വേവിക്കുക.
* അതിനുശേഷം പനീര്‍ കഷണങ്ങളായി ചേര്‍ത്ത് മിശ്രിതം നന്നായി ഇളക്കുക.
* വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
* കറിയില്‍ കസൂരി മേഥി വിതറി 5-6 മിനിറ്റ് നേരം കുറഞ്ഞ തീയില്‍ വേവിക്കുക.
* ഇതുകഴിഞ്ഞ് തീ അണച്ച് ബാക്കിയുള്ള വെണ്ണയും ക്രീമും ഇതിലേക്ക് ചേര്‍ക്കുക.
* പനീര്‍ ബട്ടര്‍ മസാല തയാറായി.

English summary

Paneer Butter Masala Recipe In Malayalam

Here we sharing the step by step procedure on how to prepare paneer butter masala at home in malayalam. Read on.
Story first published: Monday, November 9, 2020, 13:13 [IST]
X
Desktop Bottom Promotion