For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യ കേമമാക്കാന്‍ വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം എളുപ്പത്തില്‍

|
Onam Special

ഓണം ലോകത്ത് എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ആഘോഷിക്കപ്പെടുന്നതാണ്. പലരിലും ഗൃഹാതുരത ഉണര്‍ത്തുന്നതാണ് ഓണവും വിഷുവും ക്രിസ്മസും എല്ലാം. എന്നാല്‍ ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഉള്ളത് അതില്‍ പ്രധാനമാണ് ഓണക്കോടിയും ഓണപ്പൂക്കളവും ഓണക്കളികളും ഓണസദ്യയും എല്ലാം. ഇതില്‍ അല്‍പം കൂടി പ്രധാനപ്പെട്ടത് ഓണസദ്യ തന്നെയാണ്. ഓണസദ്യയുടെ കാര്യത്തില്‍ നാം അല്‍പം ശ്രദ്ധിക്കണം. കാരണം നാട് മാറുന്തോറും ഓണസദ്യയുടെ വിഭവങ്ങളിലും മാറ്റം വരുന്നു. എന്നാല്‍ എവിടേയും മാറാതെ നില്‍ക്കുന്ന ഒരു വിഭവമാണ് സാമ്പാര്‍. സാമ്പാര്‍ തയ്യാറാക്കുന്നത് പല വിധത്തിലാണെങ്കിലും ഓണസദ്യയില്‍ ഒഴിവാക്കാനാവാത്തതാണ് സാമ്പാര്‍. എന്നാല്‍ ഈ ഓണത്തിന് അല്‍പം സ്‌പെഷ്യലായി വറുത്തരച്ച സാമ്പാര്‍ വെച്ചാലോ? ഈ ഓണസദ്യ കേമമാക്കാന്‍ നമുക്ക് ഇപ്രാവശ്യം വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം. പാചകക്കുറിപ്പിനായി ഈ ലേഖനം പൂര്‍ണമായും വായിക്കൂ.

ആവശ്യമുള്ള വസ്തുക്കള്‍

Onam Special

കാരറ്റ്
പടവലങ്ങ
മത്തങ്ങ
മുരിങ്ങക്കായ
വെണ്ടക്ക
പച്ചക്കായ
ചേന
ഉരുളക്കിഴങ്ങ്
ഉള്ളി
ചെറിയ ഉള്ളി
വഴുതനങ്ങ
തക്കാളി
വെള്ളരിക്ക
പരിപ്പ് - ഒരു പിടി
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- പാകത്തിന്
തേങ്ങ - ഒന്ന്
ജീരകം - കാല്‍ ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
കായം- ഒരു കഷ്ണം
മുളക് പൊടി- രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി - നാല് ടീസ്പൂണ്‍
വെളുത്തുള്ളി - 5-6 എണ്ണം
പുളി - പാകത്തിന്

തയ്യാറാക്കുന്ന വിധം

Onam Special

പരിപ്പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ഇട്ട് വേവിച്ചെടുക്കുക. പരിപ്പ് നല്ലതുപോലെ വേവിച്ച ശേഷം ഇതിലേക്ക് തക്കാളിയും വെണ്ടക്കയും ഒഴികേയുള്ള പച്ചക്കറികള്‍ അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും അര ടീസ്പൂണ്‍ മുളക് പൊടിയും ഇട്ട് വേവിക്കുക. ഇവയെല്ലാം നല്ലതുപോലെ വേവിച്ച ശേഷം അതിലേക്ക് പുളി പിഴിഞ്ഞത് കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് മാറ്റിവെക്കുക.

ഒരു പാന്‍ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചിരകിയത് ഇടുക. ഇതിലേക്ക് ജീരകം, ഉലുവ, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി, കറിവേപ്പില എന്നിവയെല്ലാം കൂടി മിക്‌സ് ചെയ്ത് വറുത്തെടുക്കുക. തേങ്ങ ചുവന്ന നിറമായി വരുമ്പോള്‍ അതിലേക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇത് നല്ലതുപോലെ വറുത്ത് വരുമ്പോള്‍ വാങ്ങി വെച്ച് തണുത്ത ശേഷം വെള്ളം തൊടാതെ നല്ലതുപോലെ അരച്ചെടുക്കണം. ഇത് നല്ലതുപോലെ അരച്ച് എടുത്ത് നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് പാകത്തിന് ഉപ്പ് ചേര്‍ക്കണം.

എല്ലാം നല്ലതുപോലെ ചേര്‍ത്ത് വരുമ്പോള്‍ അല്‍പം സാമ്പാര്‍ പൊടിയും ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളച്ച് സെറ്റ് ആയി വരുമ്പോള്‍ പാകത്തിന് കായപ്പൊടിയും ചേര്‍ക്കുക. തീ ഓഫ് ചെയ്തതിന് ശേഷം ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. ഇത് കൂടാതെ അവസാനമായി അല്‍പം മല്ലിയില കൂടി വിതറുക. നല്ല സ്വാദുള്ള വറുത്തരച്ച സാമ്പാര്‍ റെഡി.

ഓണസദ്യയില്‍ ഈ പത്ത് വിഭവങ്ങള്‍ നിര്‍ബന്ധംഓണസദ്യയില്‍ ഈ പത്ത് വിഭവങ്ങള്‍ നിര്‍ബന്ധം

Onam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ലOnam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ല

English summary

Onam Special : Kerala Traditional Varutharacha Sambar Recipe In Malayalam

Onam Special Recipe : Here is how to make Kerala Traditional Varutharacha Sambar for Onam Sadya. Take a look.
Story first published: Wednesday, August 24, 2022, 15:57 [IST]
X
Desktop Bottom Promotion