For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യക്ക് ഒരുക്കാം ഉള്ളിത്തീയ്യല്‍ എളുപ്പത്തില്‍

|

ഓണസദ്യക്ക് എപ്പോഴും ഉള്ളിത്തീയ്യല്‍ എന്നത് ഒരു പ്രധാനപ്പെട്ട വിഭവം തന്നെയാണ്. പലപ്പോഴും തെക്കന്‍ ജില്ലകളില്‍ ഉള്ളവരിലാണ് ഉള്ളിത്തീയ്യല്‍ സദ്യക്ക് തയ്യാറാക്കുന്നത്. എന്നാല്‍ ഉള്ളിത്തീയ്യല്‍ തയ്യാറാക്കുന്നതിന് എല്ലാവര്‍ക്കും സാധിക്കണം എന്നില്ല. ഉള്ളിത്തീയ്യല്‍ തയ്യാറാക്കുമ്പോള്‍ അത് ഓണസദ്യയില്‍ ഒരു ബോണസാണ് എന്നതാണ് സത്യം. ഉള്ളിത്തീയ്യല്‍ നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

Onam Special Recipe

ആവശ്യമുള്ള വസ്തുക്കള്‍

ഒരു കപ്പ് ചെറിയ ഉള്ളി
4 തണ്ട് കറിവേപ്പില
2 കപ്പ് പുളി വെള്ളം
1/2 ടീസ്പൂണ്‍ കടുക്
1/4 ടീസ്പൂണ്‍ കായം
1/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
3 ടേബിള്‍സ്പൂണ്‍ എണ്ണ
ഉപ്പ്- ആവശ്യത്തിന്

മസാല തയ്യാറാക്കാന്‍

1 ടേബിള്‍സ്പൂണ്‍ മല്ലി
1/2 ടീസ്പൂണ്‍ ജീരകം
6 ചുവന്ന മുളക്
1 കപ്പ് തേങ്ങ

തയ്യാറാക്കുന്നത് എങ്ങനെ

Onam Special Recipe

കേരള സ്‌റ്റൈല്‍ ഉള്ളി തീയല്‍ തയ്യാറാക്കാന്‍ ഒരു ചെറിയ ചട്ടിയില്‍ മസാല തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചേരുവകള്‍ ഉണക്കി വറുക്കുക. മല്ലി, ജീരകം, ചുവന്ന മുളക്, തേങ്ങ എന്നിവ നല്ലതുപോലെ വറുത്തെടുത്ത് ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ ആക്കുക. പിന്നീട് അടിയില്‍ കട്ടിയുള്ള ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക. ഇളം തവിട്ട് നിറമാകുന്നതുവരെ ഇടത്തരം ചൂടില്‍ വഴറ്റുക. പത്ത് മിനിറ്റിന് ശേഷം പുളിവെള്ളം ഉള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വറുത്ത തേങ്ങാ പേസ്റ്റ് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കി ഏകദേശം 10 മിനിറ്റ് കുറഞ്ഞ തീയില്‍ മാരിനേറ്റ് ചെയ്യുക. ഇത് നിങ്ങള്‍ക്ക് മികച്ച നല്ല ടേസ്റ്റുള്ള ഉള്ളിത്തീയ്യല്‍ നല്‍കുന്നു. സദ്യക്ക് അനുയോജ്യമാണ് ഉള്ളിത്തീയ്യല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

pic courtesy

English summary

Onam Special : Kerala Style Ulli Theeyal Recipe In Malayalam

Onam Special Recipe : Here is how to make Kerala style ulli theeyal for Onam Sadya. Take a look.
Story first published: Thursday, August 25, 2022, 17:19 [IST]
X
Desktop Bottom Promotion