Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
നവരാത്രി വ്രതത്തില്‍ ഈ സ്പെഷ്യല്‍ പാചകം ആരോഗ്യത്തിന്
ഈ വര്‍ഷത്തെ നവരാത്രി സെപ്റ്റംബര്‍ 26-നാണ് ആരംഭിക്കുന്നത്. അവസാനിക്കുന്നത് ഒക്ടോബര്‍ 5-ന്. നവരാത്രി ദിനത്തോട് അനുബന്ധിച്ച് വ്രതങ്ങളും അനുഷ്ഠാനങ്ങളും ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നവരാത്രി വ്രത സമയം എന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. ഒന്‍പത് ദിവസം നീണ്ട് നില്ക്കുന്ന ആഘോഷത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ വിവിധ രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഈ ദിനങ്ങളില്‍ വ്രതാനുഷ്ഠാനവും നടത്തുന്നവരുണ്ട്. നവരാത്രി പോലുള്ള ഉത്സവങ്ങളില്‍ നിങ്ങള്‍ക്ക് തയ്യാറാക്കാനും ആസ്വദിക്കാനും കഴിയുന്ന ചില നവരാത്രി പാചകക്കുറിപ്പുകള്‍ ഈ ലേഖനത്തില്‍ പറയുന്നു.

ഹിന്ദു വിശ്വാസ പ്രകാരം നവരാത്രി വര്‍ഷത്തില്‍ രണ്ടുതവണ രാജ്യത്തുടനീളം വലിയ ആവേശത്തോടെ ആഘോഷിക്കുന്നു. ഒന്‍പത് ദിവസം ദുര്‍ഗ്ഗാദേവിയുടെ വ്യത്യസ്ത അവതാരങ്ങളെ ഭക്തര്‍ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വ്രതാനുഷ്ഠാനങ്ങളോടെ മുന്നോട്ട് പോവുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വ്രതാനുഷ്ഠാനത്തില്‍ തയ്യാറാക്കേണ്ടത്. എന്തൊക്കെയാണ് നവരാത്രി വ്രതത്തിന് വേണ്ടി തയ്യാറാക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

സാബുദാന ഖിച്ച്ഡി
കിച്ചടി എന്നത് ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ വ്രതം അനുഷ്ഠിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് ഇത്. ഇതില്‍ അന്നജം അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉപവാസ സമയത്ത് നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്നു. നവരാത്രിയിലെ ലഘുഭക്ഷണങ്ങളില്‍ മികച്ചതായി നമുക്ക് കിച്ചടി തയ്യാറാക്കാവുന്നതാണ്. സാബുദാന കിച്ചടിയോ അല്ലെങ്കില്‍ വടയോ നമുക്ക് ഈ ദിനത്തില്‍ തയ്യാറാക്കി കഴിക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ് ദോശ
നിങ്ങള്‍ വ്രത സമയത്ത് ദോശയും കഴിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാവുന്ന സ്പെഷ്യല്‍ ദോശ നിങ്ങള്‍ക്ക് തയ്യാറാക്കാം. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വ്രതത്തിന്റെ ക്ഷീണത്തെ അകറ്റുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു ഉരുളക്കിഴങ്ങ് ദോശ. പുതിന ചട്നിയും തേങ്ങചട്നിയും ഇതിനൊടൊപ്പം വിളമ്പാവുന്നതാണ്.

സമൂസ
സമൂസ ആരോഗ്യത്തിന് ഗുണം നല്കുന്ന ഒരു പലഹാരമാണ്. കാരണം ഇതില്‍ ധാരാളം പച്ചക്കറികള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള മസാലകള്‍ വ്രതാനുഷ്ഠാനത്തിന് ഭംഗ്ം വരുത്തുന്നതല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങള്‍ക്ക് ഈ സമൂസ മല്ലിയില ചട്ണിക്കൊപ്പം വിളമ്പാവുന്നതാണ്. എന്തുകൊണ്ടും സമൂസ തയ്യാറാക്കി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ക്ഷീണത്തിനും പ്രതിരോധം തീര്‍ക്കുന്നു.

പായസം
താമര വിത്ത് കൊണ്ട് തയ്യാറാക്കുന്ന പായസമാണ് മറ്റൊന്ന്. നവരാത്രി വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ താമര വിത്ത് കൊണ്ട് തയ്യാറാക്കുന്ന പായസം എന്തുകൊണ്ടും നിങ്ങളുടെ വ്രതത്തിന് ഗുണം നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഉപവാസം എടുക്കുന്നവര്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ് താമരവിത്ത് കൊണ്ട് തയ്യാറാക്കുന്ന പായസം.

ബനാന വാല്‍നട്ട് ലസ്സി
ബനാന വാല്‍നട്ട് ലസ്സി തയ്യാറാക്കി കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് ഗുണം നല്‍കുന്നതാണ്. തൈര്, വാഴപ്പഴം, തേന്‍, വാല്‍നട്ട് എന്നിവയുടെ ഗുണങ്ങളാല്‍ നിര്‍മ്മിച്ച ലസ്സി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യകരമായ ഈ ലസ്സി കുടിക്കുന്നത് നിങ്ങളുടെ വ്രതക്ഷീണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications