Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നല്ല കിടിലന് മണവും രുചിയും നല്കും ചിക്കന് മസാല വീട്ടില് തയ്യാറാക്കാം
സാമ്പാര് മസാല, ചിക്കന് മസാല, ബിരിയാണി മസാല, ഫിഷ് മസാല തുടങ്ങി നിരവധി മസാലപ്പൊടികള് നമ്മള് സ്ഥിരമായി ഉപയോഗിക്കുന്നതാണ്. എന്നാല് ഇതെല്ലാം പുറമേ നിന്ന് വാങ്ങി പാക്കറ്റില് ഉപയോഗിക്കുമ്പോള് അതില് എന്തൊക്കെ പ്രിസര്വേറ്റീവ്സ് ചേര്ത്തിട്ടുണ്ട് എന്നത് പലര്ക്കും അറിയില്ല. ചിലപ്പോള് അതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഹാനീകരമായിട്ടുള്ളതുമായിരിക്കും. വിവിധ മസാലകള് വിപണിയില് നമ്മുടെ ആവശ്യാനുസരണം ഇന്ന് ലഭ്യമാണ്. എന്നാല് ഇവയൊക്കെ ഉപയോഗിക്കുമ്പോള് അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള് കൂടിയാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം.

ഇന്ന് നമുക്ക് നല്ല അടിപൊളി ടേസ്റ്റില് ഒരു കിടിലന് ചിക്കന് മസാല തയ്യാറാക്കി നോക്കാം. ഈ ചിക്കന് മസാല നിങ്ങളുടെ വീട്ടില് നല്ല നാടന് രീതിയില് വറുത്ത് പൊടിക്കുന്നതാണ്. ചിക്കന് വിഭവങ്ങള്ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന് കറികള്ക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടില് തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകള് ചേര്ത്ത് നമുക്ക് നല്ല അടിപൊളി ടേസ്റ്റില് ചിക്കന് മസാല തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകള്
3 ടീസ്പൂണ് മല്ലി മുഴുവന്
1 ടീസ്പൂണ് ജീരകം
1 ടീസ്പൂണ് കടുക്
½ ടീസ്പൂണ് ഉലുവ
½ ടീസ്പൂണ് കുരുമുളക്
1 ടീസ്പൂണ് പെരുംജീരകം
3-4 കറുവപ്പട്ട ഇലകള്
6-7 ഗ്രാമ്പൂ
6-7 ഏലയ്ക്ക
¼ ജാതിക്ക
2 കറുവപ്പട്ട
1 ടീസ്പൂണ് പോപ്പി വിത്തുകള്
7-8 കശുവണ്ടി
8-10 ഉണക്കമുളക്
1 ടീസ്പൂണ് കശ്മീരി മുളക് പൊടി
¼ ടീസ്പൂണ് മഞ്ഞള് പൊടി
1 ടീസ്പൂണ് ഇഞ്ചി പൊടിച്ചത്
2 ടീസ്പൂണ് വെളുത്തുള്ളി പൊടിച്ചത്
½ ടീസ്പൂണ് ഉപ്പ്
കറിവേപ്പില
മല്ലിയില

തയ്യാറാക്കുന്നതിന്
മുകളില് പറഞ്ഞ ചേരുവകള് എല്ലാ കൂടി ഒരു പാനില് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതിന് വേണ്ടി ആദ്യം ഇലകളെല്ലാം നല്ലതുപോലെ വറുത്തെടിക്കാം. പതുക്കെ പതുക്കേ ഓരോ ചേരുവകള് എടുത്ത് വറുത്തെടുക്കാവുന്നാണ്. ഇതെല്ലാം ഇളം ചൂടില് ഒരു മിക്സര് ഗ്രൈന്ഡറില് ഇട്ട് പൊടിച്ചെടുക്കുക. നല്ല മണവും രുചിയും ഉള്ള ചിക്കന് മസാല റെഡി. എയര്ടൈറ്റുള്ള ഒരു കണ്ടൈനറില് നിങ്ങള്ക്ക് ഇത് സൂക്ഷിച്ച് വെക്കാം. അപ്പോള് ഇന്ന് തന്നെ ഈ റെസിപ്പി പരീക്ഷിച്ച് നല്ല കിടിലന് ചിക്കന് മസാല വീട്ടില് തയ്യാറാക്കൂ.



Click it and Unblock the Notifications
