For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല; എളുപ്പത്തില്‍ 15 മിനിറ്റില്‍

|

വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തായാലും ഇഷ്ടമാവുന്ന ഒരു റെസിപ്പിയാണ് കോളിഫ്‌ളവര്‍ മസാല. എന്നാല്‍ കോളിഫ്‌ളവര്‍ മസാല എങ്ങനെ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ് ഈ കോളിഫ്‌ളവര്‍ മസാല. എന്നാല്‍ എങ്ങനെ ഇത് തയ്യാറാക്കണം എന്നതിനെക്കുറിച്ച് നമുക്കൊന്ന് നോക്കാവുന്നതാണ്. വളരെ രുചികരമായി തന്നെ നമുക്ക് ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

Fried Cauliflower Masala Recipe

ആവശ്യമുള്ള സാധനങ്ങള്‍

കോളിഫ്‌ലവര്‍ - അരക്കിലോ
തക്കാളി അരിഞ്ഞത് - 1
സവാള അരിഞ്ഞത് - 2
പച്ചമുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്‍
കോണ്‍ഫ്‌ളവര്‍- 1/2 കപ്പ്
സോയ സോസ് - 1/2 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് - 1/2 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അല്‍പം
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്‍
പെരുംജീരകപ്പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
വെള്ളം

തയാറാക്കുന്ന വിധം

കോളിഫ്‌ലവര്‍ ചൂടുവെള്ളത്തില്‍ നല്ലതുപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
ഒരു പാത്രം എടുത്ത് അതിലേക്ക് അര കപ്പ് കോണ്‍ഫ്‌ളവര്‍ , ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക് പൊടി, സോയ സോസ് , ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കുറച്ച് കുറച്ചായി ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് കോളിഫ്‌ലവര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കോളിഫ്‌ളവര്‍ നല്ലതുപോലെ വറുത്തെടുക്കാവുന്നതാണ്.

അതിലേക്ക് കറിവെപ്പില ഇട്ട് പിന്നീട് രണ്ട് പച്ചമുളക് കീറിയതും സവാള അരിഞ്ഞതും രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഉപ്പും മിക്‌സ് ചെയ്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, ഗരം മസാലപ്പൊടി, പെരും ജീരകപൊടി എന്നിവയും നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്. ഇതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് വറുത്ത് മാറ്റി വെച്ച കോളിഫ്‌ളവര്‍ ചേര്‍ക്കേണ്ടതാണ്. നല്ല സ്വാദിഷ്ഠമായ കോളിഫ്‌ളവര്‍ മസാല റെഡി.

English summary

Fried Cauliflower Masala Recipe

Here we are sharing a mouth water recipe of fried cauliflower masala recipe. Take a look.
X
Desktop Bottom Promotion