For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുവിന് കുറുക്ക് കാളനായാലോ?

സദ്യയുടെ പുതുമയും പഴമയും ഒട്ടും ചോരാതെ തന്നെ കുറുക്ക് കാളന്‍ തയ്യാറാക്കാം.

|

വിഷുവിന് സദ്യയില്ലാതെ പൂര്‍ണത വരില്ല, അതുകൊണ്ട് തന്നെ സദ്യക്ക് വിളമ്പുന്ന വിഭവങ്ങളുടെ എണ്ണത്തില്‍ കൂടുതലല്ലാതെ ഒരിക്കലും കുറവ് വരാന്‍ പാടില്ല. വിഷുവിനെ എന്നും പ്രത്യേകതയുള്ളതാക്കി മാറ്റുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമാണ്.

ഈ വിഷുസദ്യക്ക് ഒരു കുറുക്ക് കാളനായാലോ? സദ്യയുടെ പുതുമയും പഴമയും ഒട്ടും ചോരാതെ തന്നെ കുറുക്ക് കാളന്‍ തയ്യാറാക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

how to make vishu special kuruku kalan

ആവശ്യമുള്ള സാധനങ്ങള്‍

ചേന- അരക്കിലോ
നേന്ത്രക്കായ- അരക്കിലോ
മുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കടുക്- ആവശ്യത്തിന്
വറ്റല്‍ മുളക്- അഞ്ചെണ്ണം
ഉലുവ- രണ്ട് നുള്ള്
കറിവേപ്പില- മൂന്ന് തണ്ട്
വെളിച്ചെണ്ണ- പാകത്തിന്
തേങ്ങ- ഒന്നരമുറി
തൈര്- ഒന്നരക്കപ്പ്
പച്ചമുളക്-ആറെണ്ണം
കുരുമുളക്- അര ടീസ്പൂണ്‍
ജീരകം- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തേങ്ങ നല്ല വെണ്ണ പോലെ അരച്ചെടുത്ത ശേഷം രണ്ട് പച്ചമുളക്, ജാരകം, കുരുമുളക് എന്നിവ ചേര്‍ത്ത് അരച്ചെടുക്കണം. ശേഷം ചേന, നേന്ത്രക്കായ, എന്നിവ പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് വേവിയ്ക്കാം.

ഇതിലേക്ക് അരച്ചെ വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ക്കരുത്. ഇത് നല്ലതു പോലെ കുറുകി വരുമ്പോള്‍ തൈര് ചേര്‍ക്കാം. അധികം തിളക്കരുത്. ഇളക്കിക്കൊണ്ടിരിയ്ക്കണം. കറിവേപ്പില ചേര്‍ത്ത് തീ കെടുത്തുക. വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാവുന്നതാണ്. സ്വാദിഷ്ഠമായ കുറുക്ക് കാളന്‍ തയ്യാര്‍.

English summary

how to make vishu special kuruku kalan

how to make vishu special kuruku kalan,
X
Desktop Bottom Promotion