Just In
- 1 hr ago മനസിലെ വിഷമങ്ങള്‍ മാറിക്കിട്ടും, ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കും; ഇന്നത്തെ രാശിഫലം
- 6 hrs ago നീളമുള്ള മുടി വേണോ, മുടി വേഗത്തില്‍ വളരാന്‍ ചില വഴികളിതാ
- 7 hrs ago സ്വര്‍ണ്ണ നിക്ഷേപം സുരക്ഷിത നിക്ഷേപം തന്നെ; പക്ഷേ ഇക്കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കണം
- 7 hrs ago നാട്ടുമാങ്ങയുണ്ടോ, വായില്‍ വെള്ളമൂറും മാങ്ങ പച്ചടി ഉണ്ടാക്കാം; എണ്ണയും വേണ്ട, അടുപ്പില്‍ വെക്കുകയും വേണ്ട
Don't Miss
- Sports IPL 2024: ലക്ഷ്യമിട്ടത് രോഹിത്തിനെ? ബുംറയെയും വിട്ടില്ല! തോല്‍വിക്കു കാരണം നിരത്തി ഹാര്‍ദിക്
- News മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടുതേടി ഹൈബിയും ഷൈനും, ഇത്ര വൈകിയെത്തുമെന്ന് ആദ്യമെന്ന് ഹൈബി
- Movies പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
- Automobiles കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- Technology ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
ഉച്ചയൂണിന് ചീര എരിശ്ശേരി
സ്വാദിഷിഠകരവുമായ ചീര എരിശ്ശേരി തയ്യാറാക്കണം എന്ന് നോക്കാം
ചീരയുടെ ആരോഗ്യ ഗുണത്തെപ്പറ്റി നമ്മളെ ആരും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം ഏത് കൊച്ചുകുട്ടിക്കും വരെ ചീരയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം. മുടിയുടെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധി തെളിയാനും എല്ലാം ചീര വളരെ ഫലപ്രദമാണ്. എന്നാല്‍ കുട്ടികളില്‍ ചിലര്‍ക്ക് ചീര കഴിക്കാനുള്ള മടിയുണ്ടാവും.
പക്ഷേ ഇനി കുട്ടികള്‍ക്കും കൂടി ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കറി ആയാലോ. ഇത് ചീരയുടെ എല്ലാ ആരോഗ്യ ഗുണങ്ങളേയും സംരക്ഷിച്ച് കൊണ്ട് തന്നെ നമുക്ക് തയ്യാറാക്കാം. പരിപ്പും ചീരയും ചേര്‍ത്ത് ഒഴിച്ചു കറി ഉണ്ടാക്കാറുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇന്ന് അല്പം വ്യത്യസ്തമായി ചീര എരിശ്ശേരി ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
പച്ച
ചീര
അരിഞ്ഞത്-
ഒരു
കപ്പ്
തേങ്ങ
ചിരവിയത്-
അരക്കപ്പ്
പരിപ്പ്-
അരക്കപ്പ്
വറ്റല്‍മുളക്-
രണ്ടെണ്ണം
പച്ചമുളക്-
രണ്ടെണ്ണം
(എരിവ്
പാകത്തിന്
ചേര്‍ക്കാം)
കറിവേപ്പില-
ഒരു
തണ്ട്
തേങ്ങ-
ഒരു
പിടി
വറുക്കാന്‍
കുരുമുളക്
പൊടി-
അര
ടീസ്പൂണ്‍
മജീരകം-
അര
ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-
അരടീസ്പൂണ്‍
കടുക്-
വറുത്തിടാന്‍
എണ്ണ-
പാകത്തിന്
ഉപ്പ്-
പാകത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് കുതിര്‍ത്ത് വെള്ളമൊഴിച്ച് വേവിച്ച ശേഷം ഇതിലേക്ക് ചീര ചേര്‍ക്കാം. അതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. അതിനു ശേഷം തേങ്ങ ചിരവിയതും ജീരകവും പച്ചമുളകും ചേര്‍ത്ത് വെണ്ണ പോലെ അരച്ചെടുക്കുക. ഇത് വെന്തു കൊണ്ടിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കാം.
വെള്ളം കുറച്ച് കുറച്ചായി വറ്റിക്കഴിഞ്ഞാല്‍ ഇത് വാങ്ങി വെക്കാം. ശേഷം ഇതിലേക്ക് കടുക് താളിച്ച് ചേര്‍ക്കാവുന്നതാണ്. ശേഷം വറുക്കാനായി മാറ്റി വെച്ചിരിക്കുന്ന തേങ്ങ എടുത്ത് വറുത്ത് ചേര്‍ക്കാം. തേങ്ങ വറുക്കുമ്പോള്‍ ചുവന്ന നിറമായിക്കഴിഞ്ഞാല്‍ അതിലേക്ക് അല്പം കുരുമുളക് പൊടി കൂടി ചേര്‍ക്കാം. ഇത് ചേര്‍ത്തിളക്ക് കറിയിലേക്ക് ചേര്‍ക്കാം. നല്ല സ്വാദിഷ്ഠമായ ചീര എരിശ്ശേരി റെഡി.