Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി
ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി സ്വാദിഷ്ടവും ഇത് എല്ലാവിധ ഫ്രൈഡ്സിന്റെ കൂടെ വിളമ്പാവുന്നതുമാണ്
നിങ്ങള്‍ പക്കോടയോ ബജികളോ ഉണ്ടാക്കിയാല്‍ അത് കൂടുതല്‍ രുചികരമാക്കണമെങ്കില്‍ അതിനൊരു സൈഡ് ഡിഷ് അനിവാര്യം തന്നെ. സാധാരണ നിങ്ങള്‍ സൈഡ് ഡിഷ് ആയി തിരഞ്ഞെടുക്കുന്നത് സോസോ മയോണീസോ അങ്ങനെ എന്തെങ്കിലും അല്ലേ. എന്നാല്‍ ഇന്ന് നിങ്ങള്‍ ഒരു ചട്നി പരീക്ഷിച്ചു നോക്കൂ.. ഇത് മറ്റെന്തിനേക്കാളും രുചികരമായിരിക്കും.
സമൂസയുടെ കൂടെ തക്കാളി സോസോ , മല്ലിയില ചട്നിയോ , പുതിന ചട്നിയോ ആയിരിക്കും സൈഡ് ഡിഷ് ആയി നിങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി സ്വാദിഷ്ടവും ഇത് എല്ലാവിധ ഫ്രൈഡ്സിന്റെ കൂടെയും പക്കോടയുടെ കൂടെയും വിളമ്പാവുന്നതുമാണ്. ഇവിടെ ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി തയ്യാറാക്കാനുള്ള ചേരുവകകളും തയ്യാറാക്കുന്ന വിധവും പറയുന്നു.

തയ്യാറാക്കാനുള്ള സമയം 10 മിനിട്ട്
പാകം ചെയ്യാനുള്ള സമയം 15 മിനിട്ട്
ചേരുവകള്‍
തക്കാളി - 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഓയില്‍ - 1 ടീ സ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ (വൈറ്റ്) - കാല് കപ്പ് (കഷ്ണങ്ങളാക്കിയത്)
കാശ്മീരി മുളക് - 2 (വെള്ളത്തില്‍ കുതിര്‍ത്ത് - കഷ്ണങ്ങളാക്കിയത്)
ടൊമാറ്റോ കെച്ചപ്പ് - 1 ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ (ഗ്രീന്‍) 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
മല്ലിയില - 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഉപ്പ് - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച് സ്പ്രിംഗ് ഓനിയന്‍ (വൈറ്റ്) ഇതിലേക്ക് ഇടുക , ഇത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇത് ഫ്രൈ ചെയ്യാന്‍ പാടില്ല. ഫ്രൈ ചെയ്യ്താല്‍ ചട്നിയുടെ രുചി മാറും. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഉയര്‍ന്ന താപത്തില്‍ പാകം ചെയ്യുക.
തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. തണുത്തതിനു ശേഷം ഇതിലേക്ക് സ്പ്രിംഗ് ഓനിയന്‍ (ഗ്രീന്‍) മല്ലിയില എന്നിവ ചേര്‍ക്കുക. നിങ്ങളുടെ ടൊമാറ്റോ ഗാര്‍ളിക്ക് ചട്നി തയ്യാര്‍



Click it and Unblock the Notifications
