Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കുടംപുളിയിട്ട ഉരുളക്കിഴങ്ങ് കറി
കുടംപുളിയിട്ടു വെച്ച നല്ല മീന്‍കറി എല്ലാവരുടേയും വായില്‍ കപ്പലോടിപ്പിക്കും. എന്നാല്‍ മീന്‍കറിയ്ക്ക് മാത്രമേ കുടംപുളി ഉപയോഗിക്കാവൂ എന്നുണ്ടോ? കുടംപുളി ഉപയോഗിക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിന്റേയും ധാരണ മീന്കറിയില് മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ്.
എന്നാല്‍ മീന്കറിയില് മാത്രമല്ല നല്ല സ്വാദുള്ള ഉരുളക്കിഴങ്ങ് കഴി ഉണ്ടാക്കാനും കുടംപുളി ഉപയോഗിക്കാം. അതിനായി എന്തൊക്കെ പാടു പെടണം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്- അരക്കിലോ
വെളുത്തുള്ളി - അര ടീസ്പൂണ്‍
ഇഞ്ചി- അര ടീസ്പൂണ്‍
സവാള- 1
കുടംപുളി- വെള്ളത്തിലിട്ടത് 1
തേങ്ങ ചിരകിയത്- 1 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
തക്കാളി- 1
കറിവേപ്പില-2 തണ്ട്
മുളക് പൊടി- 2 ടീസ്പൂണ്‍
വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 4 എണ്ണം
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളമൊഴിച്ച് നല്ലതു പോലെ അരച്ചെടുക്കുക. ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് സവാള അരിഞ്ഞതും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ക്കാം. നന്നായി വഴറ്റിയതിനു ശേഷം പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത പൊടികള്‍ ഇതിലേക്ക് ചേര്‍ക്കാം.
തേങ്ങ പാല് പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മാറ്റി വെയ്ക്കുക. വഴറ്റിക്കൊണ്ടിരിയ്ക്കുന്ന കൂട്ടിലേക്ക് തക്കാളിയും ചേര്‍ക്കാം. അതിനു ശേഷം ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല് ചേര്‍ക്കാം. നുറുക്കി വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവുന്നതു വരെ അടച്ചു വെയ്ക്കുക. ഇതിനു ശേഷം കുടംപുളി ചേര്‍ത്ത് അല്പം കുറുകുമ്പോള്‍ ഒന്നാം പാല് ചേര്‍ക്കാം. നന്നായി വെന്ത ശേഷം മുകളില്‍ എണ്ണ താളിച്ച് കറുവേപ്പിലയിട്ട് അടുപ്പില്‍ നിന്നും മാറ്റാം.



Click it and Unblock the Notifications
