Latest Updates
-
2026 സെപ്റ്റംബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും!
സ്വാദിഷ്ഠമായ പനീര്‍ കുല്‍ച്ച തയ്യാറാക്കാം
പനീര്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പനീര്‍ കഴിപ്പിക്കാനുള്ള മാര്‍ഗം കൂടിയാണ് ഈ വിഭവം
വളരെ സ്വാദിഷ്ടമയൊരു റസിപ്പിയാണ് പനീര്‍ കുല്‍ച. ഇത് നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവം ആണ്. ഈ വിഭവം പറാത്തയില്‍ നിറച്ചാണ് കഴിക്കേണ്ടത്. പനീറും കഷ്ണങ്ങളാക്കിയ പച്ചകറികളും ചേര്‍ത്ത് ഇതൊരു ആകര്‍ഷകരമായ വിഭവമാക്കാവുന്നതാണ്.
പനീര്‍ നിങ്ങളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ഇതില്‍ കാല്‍സ്യം കൂടാതെ മറ്റ് വിറ്റാമിനുകള്‍ , മിനറല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് പനീര്‍ കുല്‍ച.
പനീര്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പനീര്‍ കഴിപ്പിക്കാനുള്ള മാര്‍ഗം കൂടിയാണ് ഈ വിഭവം. അവര്‍ക്ക് ഇഷിട്ടപ്പെട്ട അച്ചാറോ സോസിനൊപ്പമോ പനീര്‍ കുല്‍ച വിളമ്പാവുന്നതാണ്.
തയ്യാറാക്കാനുള്ള സമയം - 45 മിനിട്ട്
പാകം ചെയ്യാനുള്ള സമയം - 20 മിനിട്ട്
ചേരുവകള്‍

ശുദ്ധീകരിച്ച ധാന്യമാവ് - 3 കപ്പ്
പഞ്ചസാര - 1 ടീ സ്പൂണ്‍
ബേക്കിങ് പൗഡര്‍ - 1 ടീ സ്പൂണ്‍
ബട്ടര്‍ - 5 ടേബിള്‍ സ്പൂണ്‍
പാല് - 1 കപ്പ്
ഉപ്പ് - ആവിശ്യത്തിന്

നിറയ്ക്കാന്‍ വേണ്ടി
പനീര്‍ - 200 ഗ്രാം (ചതച്ചത്)
പച്ചമുളക് - 4 (കഷ്ണങ്ങളാക്കിയത്)
ഗരം മസാല - 1 ടീ സ്പൂണ്‍
മല്ലി ഇല - 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
മുളക് പൊടി - 2 ടീ സ്പൂണ്‍
ചാറ്റ് മസാല - 2 ടീ സ്പൂണ്‍
സവോള - (കഷ്ണങ്ങളാക്കിയത്)
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല് , ബട്ടര്‍ , പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല് മിക്സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക.

ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി.

കുഴച്ചെടുത്ത മാവ് വൃത്താകൃതിയില്‍ പരത്തിയെടുക്കുക അധികം വലുതാക്കാതെ. ഇതില്‍ പനീര്‍ കുല്‍ച നിറച്ച് മടക്കി , കൂട്ട് പുറത്തേക്ക് വരാത്ത വിധം സൈഡ് ഒട്ടിക്കുക.

ഒരു ഓവന് ട്രെ എടുത്ത് എണ്ണ പുരട്ടിയശേഷം കുല്‍ച അടുക്കി വയ്ക്കുക. 200 ഡിഗ്രി ചൂടില്‍ 10-15 മിനിട്ട് ബേക്ക് ചെയ്യുക. ബട്ടര്‍ പുരട്ടി ഇഷ്ടമുള്ള ചട്നിയോടൊപ്പം കഴിക്കാവുന്നതാണ്.




Click it and Unblock the Notifications

