Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗാര്ലിക് നാന് തയ്യാറാക്കി നോക്കൂ
റെസ്റ്റോറന്റുകളിലെ പതിവു വിഭവമാണ് ഗാര്ലിക് നാന്. വെളുത്തുള്ളി ടേസ്റ്റുള്ള ഇത് നമുക്കു വീട്ടിലും ഉണ്ടാക്കാന് സാധിയ്ക്കും. ഇതെങ്ങനെയെന്നു നോക്കൂ,

മൈദ-2 കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ചെറുചൂടുള്ള പാല്-അര കപ്പ്
ചെറുചൂടുവെള്ളം-1 കപ്പ്
യീസ്റ്റ്-2 ടീസ്പൂണ്
പഞ്ചസാര-അര ടേബിള് സ്പൂണ്
വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്
ഉപ്പ്-1 ടീസ്പൂണ്
ടോപ്പിംഗിന്
വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി
മല്ലിയില
ഉപ്പുള്ള ബട്ടര്
ചൂടുവെള്ളത്തില് യീസ്റ്റ്, പഞ്ചസാര എന്നിവ കലക്കി പൊന്താന് വയ്ക്കുക.
പിന്നീട് ഗോതമ്പുപൊടി, മൈദ എന്നിവ കലര്ത്തി ഇതില് ഉപ്പ്, കലര്ത്തി വച്ചിരിയ്ക്കുന്ന ചൂടുവെള്ളം, പാല്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്ത്തിളക്കി പൊന്താന് വയ്ക്കണം. ഇത് പ്ലാസ്റ്റിക് ഷീറ്റിയാക്കി വയ്ക്കുക. വയ്ക്കുന്ന പാത്രത്തിനുള്ളില് ഓയില് പുരട്ടണം.
ബട്ടര് ചൂടാക്കി ഇതില് തീരെ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി ഇട്ടിളക്കുക.
മാവു പൊന്താന് ഒന്നര മണിക്കൂര് വേണ്ടി വന്നേക്കാം.മാവു പൊന്തിയാല് ചെറിയ ഉണ്ടകളാക്കി മാറ്റുക. ഇത് പരത്തിയെടുക്കാം.
തവ ചൂടാക്കി ഇത് ഇതിനു മുകളിലിട്ടു ഇതു വശവും ചൂടാക്കുക. പിന്നീട് ഗ്യാസ് സ്റ്റൗവില് നേരിട്ട് പൊന്തി വരുന്നതു വരെ ചുടുക.
ഇത് മാറ്റി വച്ച് മുകളില് ബ്രഷ് കൊണ്ടു ബട്ടര് മിശ്രിതം പുരട്ടണം. അരിഞ്ഞ മല്ലിയില ഇടാം.
ഗാര്ലിക് നാന് ചൂടോടെ കഴിയ്ക്കൂ.



Click it and Unblock the Notifications
