Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സോയാ മസാല, ചെട്ടിനാട് സ്റ്റൈല്....
നോണ് വെജിറ്റേറിയന് ഭക്ഷണത്തിന്റെ ഗുണങ്ങള് നല്കുന്ന വെജിറ്റേറിയന് ഭക്ഷണമാണ് സോയാ ചങ്സ്. ഇതുകൊണ്ടു സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം.
തേങ്ങയിട്ട് ചെട്ടിനാട് സ്റ്റൈലില് സോയ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

സോയ-മുക്കാല്കപ്പ്
സവാള-2
തക്കാളി-1
തേങ്ങ ചിരകിയത്-2 ടീസ്പൂണ്
വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്
മല്ലിപ്പൊടി-1 ടേബിള് സ്പൂണ്
മുളകുപൊടി-1 ടീസ്പൂണ്
ഗരം മസാല പൗഡര്-1 ടീസ്പൂണ്
കറിവേപ്പില
കടുക്
ജീരകം
ഓയില്
സോയ വെള്ളത്തിലിട്ടു കുതിര്ത്തുക.
ഒരു പാന് ചൂടാക്കി ഇതില് തേങ്ങ, വറ്റല് മുളക്, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല പൊടി, ഒരല്ലി വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇത് അല്പം വെള്ളം ചേര്ത്ത് അരച്ചെടുക്കണം.
ഒരു പാനില് ഓയില് തിളപ്പിച്ച് കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കുക. ഇതില് വെളുത്തുള്ളി ചേര്ത്തു മൂപ്പിയ്ക്കണം.സവാള ചേര്ത്തു വഴറ്റുക.
സവാള നല്ലപോലെ മൂത്തു കഴിഞ്ഞാല് ഇതില് തക്കാളി ചേര്ത്തു വഴറ്റുക. ഇതിലേയ്ക്ക് സോയ ചങ്സ് ചേര്ക്കണം.
അല്പം മഞ്ഞള്പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി , കറിവേപ്പില, ഉപ്പ് എന്നിവയും ചേര്ക്കാം. ഇതില് അല്പം വെള്ളമൊഴിച്ചു വച്ച് വേവിയ്ക്കുക.
സോയ ഒരുവിധം പാകമാകുമ്പോള് അരച്ച മസാലക്കൂട്ടു ചേര്ത്ത് ഇളക്കി അല്പനേരം വേവിയ്ക്കണം.
കുറുകുമ്പോള് വാങ്ങി വയ്ക്കാം. നല്ല തറവാടി മീന്കറി



Click it and Unblock the Notifications
