Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
മൈക്രോവേവില്ലാതെ തന്തൂരി ഗോപി
തന്തൂരി വിഭവങ്ങള്‍ സ്വാദില്‍ മികച്ചു നില്ക്കുമെന്നു മാത്രമല്ല, ആരോഗ്യത്തിനും ഗുണകരമാണ്.
മൈക്രോവേവിലാണ് സാധാരണ ഇവയുണ്ടാക്കുന്നതെങ്കിലും ഇതില്ലാതെയും ചില വിഭവങ്ങള്‍ പാകം ചെയ്യാം.
തന്തൂരി ഗോപി, അഥവാ തന്തൂര്‍ സ്റ്റൈലില്‍ കോളിഫഌവര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

കോളിഫഌവര്‍-1
പനീര്‍-250 ഗ്രാം
തൈര്-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കറുവാപ്പട്ട-2

ഏലയ്ക്ക-3
ഗ്രാമ്പൂ-3
വയനയില
ഉപ്പ്
മല്ലിയില

മൂന്നു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഉപ്പ്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, വയനയില എന്നിവയിടുക. കോളിഫഌവര്‍ ഇതിലിട്ടു തിളപ്പിയ്ക്കുക.
ചെറിയ കോളിഫഌവര്‍ മുഴുവനോടെ വേണം ഇങ്ങനെ ചെയ്യാന്‍. 8-10 മിനിറ്റു നേരം ഇങ്ങനെ തിളപ്പിയ്ക്കണം. ഇത് വേവുവകയും വേണം. പിന്നീടിത് വാങ്ങി വയ്ക്കാം.

പനീര്‍ ഞെരടി പൊടിയ്ക്കുക. ഇതില്‍ തൈര്, ചെറുനാരങ്ങാനീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടികള്‍, ഉപ്പ്, ചെറുതായി അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്തു നല്ലൊരു പേസ്റ്റാക്കുക. ഇത് കോളിവഫഌവറില് പുരട്ടി വയ്ക്കണം.

ഇതിനു മുകളില്‍ രണ്ടു ടീസ്പൂണ്‍ ഒലീവ് ഓയില്‍ പുരട്ടുക.
ഇത് ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് അല്പനേരം അടച്ചുവേവിയ്ക്കുക.

തന്തൂരി കോളിഫഌവര്‍ തയ്യാര്‍.



Click it and Unblock the Notifications

