For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് സോയ ഹാലിം

|

ഹാലിം വിഭവങ്ങള്‍ റംസാന് പ്രധാനമാണ്. സാധാരണ ചിക്കന്‍, മട്ടന്‍ ഉപയോഗിച്ചാണ് ഇവയുണ്ടാക്കുക.

വെജിറ്റേറിയന്‍ ഹാലിം ഉണ്ടാക്കാനും സാധിയ്ക്കും. ഇതിന് സോയയാണ് ഉപയോഗിയ്ക്കുക.

സോയ ഹാലിം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

soya haleem

സോയ ചങ്‌സ്-ഒരു കപ്പ്
ചെറുപയര്‍-3 ടീസ്പൂണ്‍
ചുവന്ന പരിപ്പ്-3 ടീസ്പൂണ്‍
നുറുക്കു ഗോതമ്പ്-50 ഗ്രാം
സവാള-250 ഗ്രാം
വെളുത്തുള്ളി-10 അല്ലി
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-3
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-3
എലയ്ക്ക-3
കുരുമുളക്-6
ജീരകം-3 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മുളകുപൊടി-1 ടീസ്പൂണ്‍
വെജിറ്റബില്‍ സ്റ്റോക്ക്-200 എംഎല്‍
മല്ലി, പുതിന ഇല
ഒലീവ് ഓയില്‍

പരിപ്പുകള്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. സോയ ചങ്‌സ് കുതിര്‍ത്തി വെള്ളം പിഴിഞ്ഞു വയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തരയ്ക്കുക.

ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം.

ഇതലേയ്ക്ക് ജീരകം, വയനയില, മുഴുവന്‍ മസാലകള്‍ എന്നിവ ചേര്‍ത്തിളക്കണം.

പിന്നീട് അരച്ച മസാലയും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് സോയ ചേര്‍ത്തിളക്കണം.

പരിപ്പുകള്‍, ഗോതമ്പു കുതിര്‍ത്തത് എന്നിവ പ്രഷര്‍ കുക്കറിലില്‍ വേവിയ്ക്കുക.

ഇവ വേവിച്ച വെള്ളത്തോടെ തന്നെ സോയക്കൂട്ടില്‍ ചേര്‍ത്തിളക്കുക.

വെജിറ്റബിള്‍ സ്‌റ്റോക്കും ചേര്‍ക്കണം.

മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക.

അല്‍പനേരം വേവിച്ച ശേഷം ഇവ വാങ്ങി വയ്ക്കണം. മല്ലിയില, പുതിന എന്നിവ ചേര്‍ത്തിളക്കാം. തേങ്ങാപ്പാല്‍ ചേര്‍ത്ത മുട്ട ബിരിയാണി

English summary

Soya Haleem Recipe For Ramadan

Check quick & easy way to make Soya Haleem recipe. Try this amazing Soya Haleem recipe for an healthy meal.
Story first published: Thursday, July 2, 2015, 14:36 [IST]
X
Desktop Bottom Promotion