Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
റംസാന് കാബൂളി പുലാവ് തയ്യാറാക്കാം
റംസാന് വിഭവങ്ങളില്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടും. പ്രത്യേകിച്ചു വെജിറ്റേറിയന്‍ മാത്രം കഴിയ്ക്കുന്നവര്‍ക്ക്.
റംസാന് വേളയിലുണ്ടാക്കാന് സാധിയ്ക്കുന്ന ഒരു വിഭവമാണ് കാബൂളി പുലാവ്. ഇതൊരു അഫ്ഗാന്
വിഭവമാണ്. പലതരം പരിപ്പുകളും പച്ചക്കറികളുമെല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന വിഭവം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പരിപ്പു വര്‍ഗങ്ങള്‍-1 കപ്പ്
അരി-3 കപ്പ്
സവാള-4
തൈര്-അരക്കപ്പ്
പച്ചമുളക്-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-4
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
ഓയില്‍
സറ്റോക്കിന്
മുഴുവന്‍ മല്ലി-1 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍
സവാള-1
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-1
വെള്ളം-3 കപ്പ്
അരി കഴുകി വേവിയ്ക്കുക. മുക്കാല്‍ഭാഗം വേവാകാനേ പാടൂ.
പരിപ്പു വര്‍ഗങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇത് വേവിച്ചു വയ്ക്കുക.
ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ സവാള ഫ്രൈ ചെയ്യണം. ഇത് വേവിച്ചു വച്ചിരിയ്ക്കുന്ന ചോറിലേക്കു ചേര്‍ത്തിളക്കുക.
സ്റ്റോക്ക് തയ്യാറാക്കാന്‍ വെള്ളത്തില്‍ സ്റ്റോക്കിനുള്ള ചേരുവകള്‍ ചേര്‍ത്തു തിളപ്പിയ്ക്കുക.
പരിപ്പില്‍ തൈര്, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ജീരകം, പച്ചമുളക്, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കി പാകം ചെയ്യുക.
തയ്യാറാക്കി വച്ചിരിയ്ക്കുന്ന സ്റ്റോക്ക് ഇതിലേയ്ക്കു ചേര്‍ത്തിളക്കി ഈ മിശ്രിതം വേവിച്ച ചോറിലേയ്ക്കു ചേര്‍ത്തിളക്കുക.
ഈ ചോറ് പാകത്തിനു വേവിച്ചെടുക്കാം.
കാബൂളി പുലാവ് തയ്യാര്‍.



Click it and Unblock the Notifications
