Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പൊങ്കലിനുണ്ടാക്കാം പൈനാപ്പിള്‍ രസം
പൊങ്കല്‍ അഥവാ മകരംസംക്രാന്തി പലയിടത്തും വിശേഷപ്പെട്ട ഒന്നാണ്. മതപരമായ ആചാരങ്ങള്‍ക്കൊപ്പം വിശേഷവിഭവങ്ങളും പൊങ്കലിനുണ്ടാക്കാം.
പൈനാപ്പിള്‍ സുലഭമായ സീസണാണിത്. പൊങ്കലിന് പൈനാപ്പിള്‍ കൊണ്ടു രസമുണ്ടാക്കിയാലോ.
പൈനാപ്പിള്‍ രസം എങ്ങനെയുണ്ടാക്കാമെന്നറിയൂ,

പൈനാപ്പിള്‍-പകുതി
തക്കാളി-1
പൈനാപ്പിള്‍ ജ്യൂസ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-1
ഇഞ്ചി-1
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
രസം പൗഡര്‍-1 ടീസ്പൂണ്‍
ശര്‍ക്കര-അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍-അര കപ്പ്
തുവരപ്പരിപ്പു വേവിച്ച വെള്ളം-അര കപ്പ്
മല്ലിയില തണ്ട്-കുറച്ച്
ഉപ്പ്
വെള്ളം-3 കപ്പ്
താളിക്കാന്‍
ജീരകം-അര ടീസ്പൂണ്‍
കുരുമുളക്-അര ടീസ്പൂണ്‍
നെയ്യ്-1 ടീസ്പൂണ്‍
ഉണക്കമുളക്-4
കായം-അര ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില

ഒരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിയ്ക്കുക. ഇത് തിളച്ചു കഴിയുമ്പോള്‍ മല്ലിയില തണ്ട്, പച്ചമുളക്, ഇഞ്ചി, പൈനാപ്പിള്‍, തക്കാളി, രസം പൗഡര്‍, മഞ്ഞള്‍പ്പൊടി, ഉപ്പ്, ശര്‍ക്കര, പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാപ്പാല്‍, പരിപ്പു വേവിച്ച വെള്ളം എന്നിവ ചേര്‍ത്തിളക്കുക.
ഇത് കുറഞ്ഞ തീയില്‍ നല്ലപോലെ തിളച്ചു വേവിയ്ക്കുക.
ഇതിലേയ്ക്ക് കുരുമുളക് പൊടിച്ചത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കുക.

ചേരുവകള്‍ നല്ലപോലെ വെന്തുടഞ്ഞ് രസപ്പരുവമാകുമ്പോള് വാങ്ങി വയ്ക്കാം. വറുത്തിടാനുള്ള ചേരുവകള്‍ ഉപയോഗിച്ചു വറുത്തിടാം.



Click it and Unblock the Notifications
