Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പനീര്‍ പഹാഡി തയ്യാറാക്കാം
പനീര്‍ പല രുചികളിലുമുണ്ടാക്കാം. പനീര്‍ പഹാഡി ഇന്ത്യയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഒന്നാണ്. പുതിന, മല്ലിയില രുചികള്‍ മുന്നിട്ടു നില്ക്കുന്ന ഒന്ന്.
പനീര്‍ പഹാഡി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പനീര്‍-200 ഗ്രാം
ക്യാപ്സിക്കം-1
സവാള-1
പുതിന അരിഞ്ഞത്-കാല്‍കപ്പ്
മല്ലിയില അരിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളോര്‍-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-4
വെളുത്തുള്ളി-4
തൈര്-2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-2 ടീ സ്പൂണ്‍
ചാട്ട് മസാല-3 ടീസ്പൂണ്‍
തന്തൂരി മസാല- 1ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില, പുതിനയില, പച്ചമുളക്, വെളുത്തുള്ളി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ്, തൈര് എന്നിവ ഒരുമിച്ചരയ്ക്കുക. ഇതില്‍ പകുതി മാറ്റി വയ്ക്കണം.
കോണ്‍ഫ്ളോര്‍, പകുതി തന്തൂരി മസാല, പകുതി ചാട്ട് മസാല, പകുതി ജീരകപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ പകുതി മസാലയ്ക്കൊപ്പം കലര്‍ത്തിയിളക്കുക.
ഇത് പനീര്‍, ക്യാപ്സിക്കം, സവാള എന്നിവയില്‍ പുരട്ടി 20 മിനിറ്റ് ഫ്രഡ്ജില്‍ വയ്ക്കുക.
ഇവ പുറത്തെടുത്ത് നീളമുള്ള കമ്പിയിലോ സ്ക്യൂവേഴ്സിലോ കുത്തി വയ്ക്കുക.
ഒരു പാനില്‍ അല്പം എണ്ണ ചൂടാക്കുക. ഇതില്‍ പനീര്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. അല്ലെങ്കില്‍ ഗ്രില്‍ ചെയ്യാം.
മറ്റൊരു പാനില്‍ അല്പം എണ്ണ ചൂടാക്കി അരച്ച മസാലയിട്ടിളക്കുക. ഇതില്‍ ബാക്കിയുള്ള മല്ലിപ്പൊടി, ജീരകപ്പൊടി, ചാട്ട് മസാല എന്നിവ ചേര്‍ത്തിളക്കണം.
ഇത് ഗ്രില്‍ ചെയ്ത് പനീരില്‍ കലര്‍ത്തി ഇളക്കി അല്പം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
ഗ്രില്‍ ചെയ്ത പനീരെങ്കില് ഇതു വാങ്ങിയ ശേഷം ഇതില്‍ പുരട്ടിയിളക്കാം.
പനീര്‍ പഹാഡി തയ്യാര്‍. സ്പൈസി ചിക്കന്‍ ഫ്രൈ ഉണ്ടാക്കൂ



Click it and Unblock the Notifications
