Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പനീര്‍ ഖുര്ചന് തയ്യാറാക്കാം
പനീര്‍ കൊണ്ടു പലതരം വിഭവങ്ങളും തയ്യാറാക്കാം. പനീര്‍ ഖുര്ചന് ഇത്തരത്തിലുള്ള ഒന്നാണ്.
പഞ്ചാബി സ്റ്റൈല്‍ വിഭവമാണ് പനീര്‍ ഖുര്ചന്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പനീര്‍-250 ഗ്രാം
സവാള-2
തക്കാളി-1
ക്യാപ്സിക്കം-1
പച്ചമുളക്-2
ഇഞ്ചി-1 കഷ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
കായം-ഒരു നുളള്
മല്ലിയില
എണ്ണ
പനീര്‍ നീളത്തില്‍ ഇടത്തരം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കണം. അധികം കനം പാടില്ല.
പച്ചക്കറികള്‍ നുറുക്കി വയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ തിളപ്പിയ്ക്കുക. നോണ്‍ സ്റ്റിക് വേണ്ട.
ഇതിലേയ്ക്ക് സവാളയിട്ട് ഇളംബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം.
ഇതിലേയ്ക്ക് ക്യാപ്സിക്കം, തക്കാളി എന്നിവയിട്ട് ഇളക്കുക. തക്കാളി മൃദുവാകണം. ക്യാപ്സിക്കം അധികം വേവുകയുമരുത്.
ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ഇട്ടിളക്കുക.
പിന്നീട് പനീര്‍ കഷ്ണങ്ങള്‍ ഇട്ടിളക്കണം. ഇവയുടെ വശങ്ങള് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ തിരിച്ചിട്ടു വേവിയ്ക്കുക. പച്ചക്കറികള്‍ വെന്തുടഞ്ഞു പോകുകയുമരുത്. ഇതില്‍ മല്ലിയില അരിഞ്ഞതു ചേര്‍ത്തു വാങ്ങാം.
പനീര്‍ ഖുര്ചന് തയ്യാര്‍.



Click it and Unblock the Notifications
