Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പനീര് കാലിമിര്ച് തയ്യാറാക്കാം
പനീര് കാലിമിര്ച് കുരുമുളകു ചേര്ത്തുണ്ടാക്കുന്ന പനീര് വിഭവമാണ്. ഉണ്ടാക്കാന് എളുപ്പമായ ഈ വിഭവം സ്വാദേറിയതുമാണ്.
പനീര് കാലിമിര്ച് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പനീര്-കാല് കിലോ
സവാള-2
ഗ്രാമ്പൂ-2
ഏലയ്ക്ക-2
കറുവാപ്പട്ട-ഒരു കഷ്ണം
ഇഞ്ചി-വെളുത്തുള്ളി-
പച്ചമുളകു പേസ്റ്റ്- 1 ടേബിള് സ്പൂണ്
തൈര്-3 ടേബിള് സ്പൂണ്
മല്ലിപ്പൊടി-1 ടീസ്പൂണ്
ജീരകപ്പൊടി-മുക്കാല് ടീസ്പൂണ്
കുരുമുളകുപൊടി-1 ടീസ്പൂണ്
മുളകുപൊടി-അര ടീസ്പൂണ്
മഞ്ഞള്-കാല് ടീസ്പൂണ്
ക്രീം-1 ടേബിള് സ്പൂണ്
ഗരം മസാല-കാല് ടീസ്പൂണ്
മല്ലിയില
ഉപ്പ്
ഓയില്
സവാള ബ്രൗണ് നിറമാകുന്നതു വരെ വഴറ്റി അരച്ചെടുക്കുക.
ഒരു പാനില് ഓയില് ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ വഴറ്റുക.
ഇതിലേയ്ക്ക് സവാള പേസ്റ്റ് ചേര്ത്തിളക്കണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റും ചേര്ത്തിളക്കണം.
തൈരും ചേര്ത്തിളക്കുക.
ഇതിലേയ്ക്ക് മസാലപ്പൊടികളും ഉപ്പും ചേര്ത്തിളക്കി അല്പസമയം ഇളക്കുക.
പനീര് കഷ്ണങ്ങളാക്കി ചേര്ത്തിളക്കാം.
വെന്തു കഴിയുമ്പോള് വാങ്ങി മല്ലിയില ചേര്ത്തുപയോഗിയ്ക്കാം.



Click it and Unblock the Notifications
