Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പനീര്‍- ക്യാപ്സിക്കം ബുര്‍ജി തയ്യാറാക്കാം
പനീര്‍, ക്യാപ്സിക്കം എന്നിവ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ പെടുന്നവയാണ്. ഇവ വെവ്വേറെയും ഒരുമിച്ചും സ്വാദിഷ്ടമായ പല വിഭവങ്ങളും തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുകയും ചെയ്യാം.
ദഹി ചിക്കന്‍ തയ്യാറാക്കാം
പനീര്‍, ക്യാപ്സിക്കം എന്നിവ ഉപയോഗിച്ച് പനീര്‍-ക്യാപ്സിക്കം ബുര്‍ജി തയ്യാറാക്കാം.

പനീര്‍-200 ഗ്രാം
ക്യാപ്സിക്കം-2
തക്കാളി-2
സവാള-1

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
ജീരകപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ജീരകം ചേര്‍ത്തു പൊട്ടിയ്ക്കുക.
സവാള ചേര്‍ത്തിളക്കണം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് തക്കാളി ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം.
ഇതില്‍ ചാട്ട് മസാല ചേര്‍ത്തിളക്കണം. ക്യാപ്സിക്കം ചേര്‍ത്ത് അല്പനേരം വേവിയ്ക്കുക.

പിന്നീട് പനീര്‍ പൊടിച്ചിടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. വേണമെങ്കില്‍ അല്പം വെള്ളം തളിച്ചു കൊടുക്കാം.
ഇത് വെന്തു പാകമാകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കണം.
പനീര്‍-ക്യാപ്സിക്കം ബുര്‍ജി, പാചകം, വെജ്, സ്വാദ്



Click it and Unblock the Notifications

