Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചമാങ്ങാ പുലാവ് തയ്യാറാക്കൂ
മാമ്പഴക്കാലമാണ്. പച്ചമാങ്ങയും പഴുത്ത മാങ്ങയുമെല്ലാം ഒരുപോലെ സുലഭം.
പച്ചമാങ്ങ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. പച്ചമാങ്ങാപുലാവ് ഇതിലൊന്നാണ്.
പച്ചമാങ്ങ പുലാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

അരി-ഒന്നര കപ്പ്
പച്ചമാങ്ങ-1 (ഗ്രേറ്റഡ്)
നിലക്കടല-3 ടേബിള് സ്പൂണ്
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
മല്ലിപ്പൊടി-1 ടീസ്പൂണ്
കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്
ചെറുനാരങ്ങാനീര്-ഒന്നര ടീസ്പൂണ്
കടുക്-1 ടീസ്പൂണ്
കൊല്ലമുളക്-2
കറിവേപ്പില
ഉപ്പ്
മല്ലിയില
ഓയില്
ചോറ് പാകത്തിനു വേവിച്ചെടുക്കുക.
ഒരു പാനില് എണ്ണ ചൂടാക്കുക. ഇതില് കടുകിട്ടു പൊട്ടിയ്ക്കുക. മുളക്, കറിവേപ്പില എന്നിവയും ചേര്ത്തിളക്കണം.
ഇതിലേയ്ക്ക് നിലക്കടല ചേര്ക്കണം.
ഇതിലേയ്ക്കു മസാലപ്പൊടികളും ഉപ്പും ചേര്ത്തിളക്കണം.
ഇതിലേയ്ക്ക് ഗ്രേറ്റ് ചെയ്ത മാങ്ങ ചേര്ത്തിളക്കണം.
ഇത് നല്ലപോലെ ചേര്ത്തിളക്കി അല്പം കഴിയുമ്പോള് ചോറ് ചേര്ത്തിളക്കുക.
പാകത്തിന് ഉപ്പും ചേര്ക്കാം.
ഇത് നല്ലപോലെ ഇളക്കി ചെറുനാരങ്ങാനീരു പിഴിഞ്ഞതും മല്ലിയിലയും ചേര്ത്തിളക്കാം.



Click it and Unblock the Notifications
