For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദം പനീര്‍ കാലിമിര്‍ച്

|

പനീര്‍ പല രുചികളിലുമുണ്ടാക്കാം. ദം പനീര്‍ കാലിമിര്‍ച് വ്യത്യസ്തമായി പനീര്‍ ഉണ്ടാക്കാനുള്ള ഒരു വഴിയാണ്.

ഇതെങ്ങനെ തയ്യാറാക്കുമെന്നു നോക്കൂ,

dum paneer kalimirch

പനീര്‍-കാല്‍ക്കിലോ
സവാള-1
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-4
ഏലയ്ക്ക-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
പച്ചമുളക് പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
ഗരം മസാല-കാല്‍ ടീസ്പൂണ്‍
ക്രീം-2 ടേബിള്‍ സ്പൂണ്‍
മല്ലിയില

അല്‍പം എണ്ണയില്‍ സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇത് അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിയ്ക്കുക.

ഇതിലേയ്ക്കു സവാള പേസ്റ്റ് ചേര്‍ക്കണം. ഇഞ്ചി, വെളുത്തുള്ളി പച്ചമുളകു പേസ്റ്റും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്കു തൈരൊഴിച്ചിളക്കുക.

ഇതിലേയ്ക്ക് ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക.

ഇത് തിളച്ചു വരുമ്പോള്‍ പനീര്‍ കഷ്ണങ്ങളും ക്രീമും അല്‍പം വെള്ളവും ചേര്‍ത്തിളക്കി വേവിയ്ക്കുക.

മസാല കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം. ചെട്ടിനാട് സ്റ്റൈല്‍ മട്ടന്‍ ഫ്രൈ

English summary

Dum Paneer Kalimirch

Here is a tasty and easy recipe of paneer, dum paneer kalimirch. Read more to know about,
Story first published: Tuesday, October 27, 2015, 13:51 [IST]
X
Desktop Bottom Promotion