For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനാറസ് ചട്‌നി തയ്യാറാക്കാം

|

പൊയ്‌ല ബൈസാഖ് ബംഗാളികളുടെ പുതുവര്‍ഷപ്പിറവിയാണ്. കേരളത്തില്‍ വിഷുവിന് സമാനമായ ഒരാഘോഷം.

ഏതാഘോഷങ്ങള്‍ക്കും ഭക്ഷണം പ്രധാനമെന്നതു പോലെ ഈ ആഘോഷത്തിനും തനതായ ചില വിഭവങ്ങളുണ്ടാക്കാറുണ്ട്.

പൈനാപ്പിള്‍ കൊണ്ടുണ്ടാക്കുന്ന അനാരസ് ചട്‌നി പൊയ്‌ല ബൈസാഖ് ആഘോഷങ്ങള്‍ക്ക് പ്രധാനമാണ്. ഇതെങ്ങനെയുണ്ടാക്കുമെന്നു നോക്കൂ,

Anaras Chutney

പൈനാപ്പിള്‍
(തൊലി കളഞ്ഞ് അരിഞ്ഞത്)-ഒന്നേമുക്കാല്‍ കപ്പ്
പഞ്ചസാര-50 ഗ്രാം
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരി-1 ടേബിള്‍ സ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
വെള്ളം

ജീരകം ഒരു പാനില്‍ ചൂടാക്കി വറുത്തു പൊടിച്ചു വയ്ക്കുക.

പാനില്‍ 150 മില്ലി വെള്ളം ചൂടാക്കുക. ഇഥില്‍ പഞ്ചസാരയിട്ട് നല്ലപോലെ ഇളക്കുക. പിന്നീട് ഉണക്കമുന്തിരി ചേര്‍ക്കണം.

അഞ്ചു മിനിറ്റു കഴിയുമ്പോള്‍ ഇതിലേയ്ക്ക് പൈനാപ്പിള്‍ ചേര്‍ത്തിളക്കുക.

ജീരകപ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

കട്ടിയായിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ഫ്രിഡ്ജില്‍ വച്ച തണുപ്പിയ്ക്കാം. ഹണി ചില്ലി എഗ് ഉണ്ടാക്കൂ

English summary

Anaras Chutney For Poila Baishakh Bengali New year

Anaras Chutney is a famous dish for Poila Baishakh, Bengali New year. Try this recipe,
Story first published: Wednesday, April 8, 2015, 15:15 [IST]
X
Desktop Bottom Promotion